ആരണ്യ സംസ്കാരത്തില്‍ നിന്നുരുത്തിരിഞ്ഞ സംശുദ്ധമായ ജീവിതരീതിയും ധാര്‍മികതയുമാണ് ഭാരതമെന്ന രാഷ്്ട്രത്തിന്റെ അഭിമാനകരമായ പാരമ്പര്യം. നാഗരികതയുടെ അമിതാശ്ലേഷത്തില് ജനത മറക്കാന്‍ തുടങ്ങിയ ആ മൂല്യങ്ങളാണ് സനാതന സംസ്കാരത്തിന് ഊടും പാവും നെയ്തത്. വാല്മീകിയും വ്യാസനും മഹാഋഷിമാരാണ്. രാമായണവും മഹാഭാരതവും അവര്‍ രചിച്ചത് വരുംകാല വൈഭവത്തിനുമാണ്. നാമറിയുന്ന ശ്രീരാമനെന്ന ധര്മമൂര്ത്തിയെ നമ്മുടെ മനസ്സിലേക്കെഴുതിയിറക്കിയതും, ഭാരതത്തിന്റെ പ്രാണപടമായി കണ്ടെത്തിയതും കാടിന്റെ സംഭാവനയായ വാല്മീകിയാണ്. അവിടുന്നിങ്ങോട്ട് ലക്ഷ്യമായും മാര്‍ഗ്ഗമായും ശിക്ഷണമായും ലക്ഷണമായും ആവേശമായും ശ്രീരാമന് ഭാരതീയരുടെ ധമനികളിലുണ്ട്.
ത്രേതായുഗ രാമന് പതിന്നാലു വര്‍ഷത്തെ വനവാസമായിരുന്നെങ്കില് ആധുനിക ഭാരതത്തിന്റെ ആ ജീവരൂപത്തിന് അഞ്ചുനൂറ്റാണ്ടാണ് നാടുകടത്തല്‍ വിധിക്കപ്പെട്ടത്! ആത്മാഭിമാനത്തിന്റെ തുടിപ്പറിയുന്ന ഭാരതീയര്‍ ഇന്ന് അയോദ്ധ്യയെ വീണ്ടും ഉണര്‍ത്തിയിരിക്കുന്നു. രാമമന്ദിരം ശിരസുയര്ത്തുകയാണ്. ശ്രീരാമന് പൂര്‍വ്വാധികം തേജസ്സോടെ തിരിച്ചുവരുന്നു! വീണ്ടും വാല്മീകിയിലൂടെ ശ്രീരാമനിലേക്ക് എത്തുകയാണ് ഭാരതം.
ശ്രീരാമന് ചരിത്രവും സച്ചിദാനന്ദവുമാണ്. ഒരു വിശ്വാസവും ആശ്വാസവുമാണ്; ഇനിയും മരിക്കാത്ത ധര്‍മത്തിന്റെ അടയാളമായി, അക്ഷോഭ്യനായി, മാതൃകാ രാജധര്‍മത്തിന്റെ പരിപാലനം നടത്തിയ ഭരണകര്‍ത്താവുമാണ്. വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയും ഭാരതസംയോജനത്തിന്റെയും സാംസ്കാരികവല്ക്കരണത്തിന്റെയും കഥയാണ്; പോര, അത് ദേശീയോദ്ഗ്രഥനത്തിന്റെയും സൂചികയാണ്.
ആദര്‍ശ രാഷ്ട്രം, ധര്‍മം, സത്യം തുടങ്ങിയവ നിലനിര്‍ത്താനാണ് ശ്രീരാമന് മനസ്സിലിരുന്ന് ഓര്‍മപ്പെടുത്തുന്നത്. പരമപ്രേമം ഭക്തിയാണ് എന്നിരിക്കെ രാമക്ഷേത്രം ഇന്ന് സാത്വിക ഹൈന്ദവത തിരിച്ചുപിടിക്കാനുള്ള ആത്മനിര്ഭരശ്രമത്തിന്റെ സഫലതയായി മാറുന്നു. ഹേ ശ്രീരാം, വരൂ, ഒരിക്കല്‍ക്കൂടി ഞങ്ങളിലെത്തൂ, ഭാരതത്തെ മുന്നോട്ടു നയിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: