എം ടി വാസുദേവൻ നായർ പറഞ്ഞ മുഴുവൻ കാര്യങ്ങളും വായിച്ചു നോക്കിയാൽ ഉറപ്പായിട്ടും അത് സഖാവ് പിണറായി വിജയനെ ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞതെന്ന് മനസിലാകുമെന്നു സംവിധായകൻ ജോൺ ഡിറ്റോ. കറുപ്പ് കണ്ടാൽ ഹാലിളകുന്ന, പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്ന അടിയന്തരാവസ്ഥയെലജ്ജിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണനേതൃത്വമാണ് ഇതെന്നും എം ടി വരികൾക്കിടയിലൂടെ പറയുന്നുവെന്നും ജോൺ ഡിറ്റോ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.
കുറിപ്പ് പൂർണ്ണ രൂപം
എം ടി വാസുദേവൻ നായർ പറഞ്ഞ മുഴുവൻ കാര്യങ്ങളും വായിച്ചു നോക്കിയാൽ ഉറപ്പായിട്ടും നമുക്ക് കാണാം അത് സഖാവ് പിണറായി വിജയനെ ഉദ്ദേശിച്ചു തന്നെ.
സിപിഎമ്മിന്റെ ഭരണലബ്ധി, പാർട്ടിയുടെ പ്രവർത്തനങ്ങൾ, ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വം, അദ്ദേഹത്തിൻറെ രീതികൾ ആ രാഷ്‌ട്രീയത്തിന് പിന്നീട് വന്ന മാറ്റം എല്ലാം ഒരിക്കൽ കൂടി അദ്ദേഹം പിണറായി വിജയൻറെ മുമ്പിൽ അവതരിപ്പിക്കുകയാണ്. ആദ്യകാല കമ്മ്യൂണിസ്റ്റുകൾ സാമൂഹ്യപ്രവർത്തനത്തിന് മികച്ച അവസരമാണ് ഭരണം എന്ന് കരുതിയവരാണ് എന്നും എം.ടി.പറയുന്നു.
കറുപ്പ് കണ്ടാൽ ഹാലിളകുന്ന, പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്ന അടിയന്തരാവസ്ഥയെലജ്ജിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണനേതൃത്വമാണ് ഇതെന്നും എം ടി വരികൾക്കിടയിലൂടെ പറയുന്നു. 20 കൊല്ലം മുമ്പ് എഴുതിയ ലേഖനം മുഖ്യമന്ത്രിയുടെ മുമ്പിൽ ഒന്നുകൂടി വായിച്ചെങ്കിൽ അതിനർത്ഥം 20 കൊല്ലമായിട്ടും ഈ അവസ്ഥ തുടരുന്നു എന്ന് തന്നെയാണ്. ജീവൽ സാഹിത്യ പ്രസ്ഥാനത്തെക്കുറിച്ച് ഇഎംഎസ് തൻറെ നിലപാടുകൾ തെറ്റാണെന്ന് അറിഞ്ഞപ്പോൾ തിരുത്താൻ തുടങ്ങിയ കാര്യം വളരെ വ്യക്തമായി എം.ടി. പറയുന്നുണ്ട്.
ഇന്നാകട്ടെ സാഹിത്യകാരന്മാർ പാർട്ടിയുടെ എന്ത് വൃത്തികേടിനും ഓശാന പാടുന്നവരായി മാറിയിരിക്കുന്നു . ഇത് എങ്ങനെയാണ് നരേന്ദ്രമോദിയെക്കുറിച്ച് ആകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പഴയ ഒന്നാന്തരം കോൺഗ്രസുകാരനായതുകൊണ്ടാവാം എം ടി ക്ക് മറ്റ് സാഹിത്യകാരന്മാരെപ്പോലെയോ സിനിമാക്കാരെപ്പോലെയോ ഭയമില്ല. സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ എച്ചിൽ തിന്നാൻ ഓടിനടക്കുന്ന സാഹിത്യകാരൻമാരെ ,
സിനിമാക്കാരേ, നാണമാകുന്നില്ലേ…? ദാ ഒരു 90 വയസ്സുകാരൻ സത്യം മുഖത്തുനോക്കി പറഞ്ഞിട്ട് കരിങ്കല്ലു പോലെ മിണ്ടാതിരിക്കുന്നത് !!
പ്രതികരിക്കാൻ ഇവിടെ എഴുതുക: