കൊല്ലം : മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിപിഎം നേതാവ് മര്‍ദനമേറ്റു മരിച്ചെന്നു പരാതി.തൊടിയൂര്‍ ഇടക്കുളങ്ങര മണ്ണേല്‍ വീട്ടില്‍ സലീം മണ്ണേല്‍ (60) ആണ് മരിച്ചത്
സംഭവത്തില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.വെള്ളിയാഴ്ച വൈകിട്ട് പാലോലിക്കുളങ്ങര ജമാഅത്തിലെ യുവാവും മറ്റൊരു ജമാഅത്തിലെ യുവതിയും തമ്മിലുള്ള വിവാഹപ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സംസാരിക്കവെ ഉണ്ടായ സംഘര്‍ഷത്തില്‍ സലീമിന് മര്‍ദനമേറ്റെന്നാണ് പരാതി.
പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കൂടിയാണ് സലീം. സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: ഷീജ സലിം. മക്കള്‍: സജില്‍ (കോണ്ട്രാക്ടര്), വിജില്‍ (ഗള്‍ഫ്). മരുമക്കള്‍: ശബ്ന, തസ്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: