തിരുവനന്തപുരം : 18 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം ജീവിതത്തിന്റെ ഓരോ നിമിഷവും പ്ലാന്‍ ചെയ്യുന്ന ന്ന വ്യക്തിയാണെന്നും ബിജെപിയുടെ അനൂപ് ആന്‍റണി
ഈ ദിനചര്യ അദ്ദേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1972 വരെ അദ്ദേഹം രാഷ്‌ട്രീയ സ്വയം സംഘത്തിന്റെ (ആര്‍എസ്എസ്) പ്രചാരകനാണ്. സംഘത്തിന്റെ പ്രചാരകരുടെ രീതി നമുക്കറിയാം. ഏതെങ്കിലും ഒരു കാര്യാലയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് രീതി. ഗുജറാത്തിലൊക്കെ കാര്യാലയം എന്ന് പറയുന്നത് ഒരു കുടുസ്സുമുറിയായിരിക്കും. അന്നൊക്കെ കാര്യാലയത്തിലുള്ളവര്‍ സംഘം ചേര്‍ന്ന് പലരെയും കാണാന്‍ പോകും. ചിലപ്പോള്‍ രാത്രി 12 മണിക്കോ ഒരു മണിക്കോ ഒക്കെയാണ് മടങ്ങിയെത്തുക. എത്രമണിക്ക് മടങ്ങിയെത്തിയാലും, രാവിലെ അഞ്ച് മണി എന്ന ഒരു സമയമുണ്ടെങ്കില്‍ മോദി എഴുന്നേറ്റിരിക്കും. ഇത് മോദിയ്‌ക്കൊപ്പം ഗുജറാത്തിലെ സംഘത്തില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞ് അറിഞ്ഞതാണ്- അനൂപ് ആന്‍റണി പറയുന്നു.
അദ്ദേഹം എഴുന്നേറ്റ് കഴിഞ്ഞാല്‍ ആദ്യം ചെയ്യുക അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളില്‍ മുഴുകലാണ്. യോഗയും മറ്റുമായി. ആരോഗ്യമുണ്ടെങ്കിലെ എല്ലാം ചെയ്യാന്‍ കഴിയൂ എന്ന് അദ്ദേഹത്തിനറിയാം. എനിക്ക് നല്ല ഓര്‍മ്മയുണ്ട് ജപ്പാന്‍ പ്രധാമന്ത്രി ഷിന്‍സോ ആബെ മരിച്ച ദിവസം. അന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹം ജപ്പാനില്‍ പോയിരുന്നു. അദ്ദേഹം രാത്രി രണ്ട് മണിക്കാണ് ഇന്ത്യയില്‍ നിന്നും തിരിച്ചത്. പിറ്റേന്ന് രാവിലെ ജപ്പാനില്‍ എത്തുന്നു. ജപ്പാനില്‍ ആ ചടങ്ങുകളെല്ലാം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ സിംഗപ്പൂരില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കുന്നു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി രണ്ട് മണിയാണ്. പക്ഷെ അന്ന് രാവിലെ ഒമ്പത് മണിക്ക് പ്രഗതി മൈതാനില്‍ 5ജിയുടെ ലോഞ്ചിന് അദ്ദേഹം അവിടെയുണ്ട്. ഇതാണ് മോദിയുടെ ദിനചര്യ. ഇതെല്ലാം വര്‍ഷങ്ങളായി അദ്ദേഹം മുറുകെപ്പിടിച്ച് ഡിസിപ്ലിനിന്റെ (അച്ചടക്കത്തിന്റെ) ഭാഗമായി കൈവരിച്ച ഗുണമാണ്. ഏതെങ്കിലും മീറ്റിംഗില്‍ ഒന്നോ രണ്ടോ മിനിറ്റ് വൈകി എത്തിയാല്‍ അദ്ദേഹം മാപ്പ് ചോദിക്കുന്നത് കണ്ടിട്ടുണ്ട് അതുപോലെ നിയമങ്ങളെ മുറുകെപ്പിടിക്കുന്ന വ്യക്തികൂടിയാണ്. രാജസ്ഥാനില്‍ ഒരു റാലിക്ക് വന്നപ്പോള്‍ പത്ത് മണി കഴിഞ്ഞപ്പോള്‍ അദ്ദേഹം മൈക്ക് ഓഫ് ചെയ്തു.- അനൂപ് ആന്‍റണി പറയുന്നു.
പ്രധാനമന്ത്രിയായശേഷം ലോകരാജ്യങ്ങളില്‍ നിറയെ കറങ്ങുന്നു എന്ന് അദ്ദേഹത്തെ പലരും കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിനും മുഖ്യമന്ത്രിയാകുന്നതിനും മുന്‍പേ തന്നെ ധാരാളം യാത്ര ചെയ്തിട്ടുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ വിമാനയാത്ര 1970കളിലാണ്. അന്ന് നേപ്പാളിലേക്ക് പോയി. അന്ന് അപകടം ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ കഷ്ടിച്ച് രക്ഷപ്പെട്ടു. 70കളില്‍ ശ്രീലങ്കയില്‍ പോയി. 80കളില്‍ ജപ്പാനില്‍ പോയി. 90കളില്‍ കരീബിയന്‍ നാടുകളില്‍ പോയിട്ടുണ്ട്.
90കളില്‍ അമേരിക്കയില്‍ പോയ സമയത്ത്. വെറുമൊരു തുണിസഞ്ചി മാത്രമെടുത്താണ് അദ്ദേഹം പോയത്. അമേരിക്ക മുഴുവന്‍ യാത്ര ചെയ്യണമെന്ന് അദ്ദേഹത്തിന് മോഹമുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം ഒരു പരസ്യം കണ്ടു. ഡെല്‍റ്റ എയര്‍ലൈനിന്റെ ഒരു പ്രത്യേക വിമാനടിക്കറ്റ് എടുത്താല്‍ ഒരു മാസം മുഴുവന്‍ അമേരിക്കയില്‍ യാത്ര ചെയ്യാം. പക്ഷെ കുറെ വ്യവസ്ഥകളുണ്ടായിരുന്നു. രാത്രി 11 മണി കഴിഞ്ഞാല്‍ മാത്രമേ യാത്ര ചെയ്യാനാവു. വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം ടിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളൂ. തുടങ്ങി പല വ്യവസ്ഥകളും. ഡെല്‍റ്റ എയര്‍ലൈനിന്റെ ആ ഓഫര്‍ മോദി പഠിച്ചു. അതിന് ശേഷം ഡെല്‍റ്റ എയര്‍ലൈനില്‍ ടിക്കറ്റെടുത്തു. പിന്നെ ഒരു മാസം അദ്ദേഹം അമേരിക്കയില്‍ എല്ലായിടത്തും കറങ്ങി. ഡെല്‍റ്റ എയര്‍ലൈനിന്റെ ഫ്ളൈറ്റിലാണ് അദ്ദേഹം അന്ന് ഒരു മാസം രാത്രികളില്‍ ഉറങ്ങിയത്. കാരണം അദ്ദേഹത്തിന് ഹോട്ടലില്‍ മുറിയെടുക്കാന്‍ പണമില്ലായിരുന്നു. അന്ന് വെറും ഒരു സംഘപ്രചാരകന്‍ മാത്രമായിരുന്നു അദ്ദേഹം. പറഞുവരുന്നത് അദ്ദേഹത്തിന്റെ പ്ലാനിംഗിനെക്കുറിച്ചാണ്. ഓരോ നിമിഷവും സൂക്ഷ്മമായ പ്ലാനിംഗ് ഉണ്ട്. ഇങ്ങിനെ ഓരോ മിനിറ്റിലും പ്ലാന്‍ ചെയ്യുന്ന പ്രധാനമന്ത്രി. 18 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി. അതാണ് മോദി. – അനൂപ് ആന്‍റണി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: