Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സവാദിന് പിഎഫ്‌ഐ, എസ്ഡിപിഐ സഹായം; തെളിവുകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 06:10 pm IST
in Kerala

കൈവെട്ടിയ കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി പെരുമ്പാവൂര്‍ അശമന്നൂര്‍ നൂലേലി മുടശേരി സവാദിന് (38) രണ്ടു വര്‍ഷത്തോളം മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടും മട്ടന്നൂര്‍ ബേരത്തും ഒളിത്താവളം ഒരുക്കാന്‍ പ്രാദേശിക സഹായം കിട്ടിയതിന്റെ തെളിവുകള്‍ പുറത്തു വരുന്നു. നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും അവരുടെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐയുടെയും നേതാക്കള്‍ സവാദിനെ സഹായിച്ചെന്ന് ഉറപ്പിച്ചാണ് എന്‍ഐഎയുടെ നീക്കങ്ങള്‍.

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതിയും മുഖ്യ സൂത്രധാരനുമായിരുന്ന സവാദ് 13 വര്‍ഷത്തിന് ശേഷമാണ് ബുധനാഴ്ച എന്‍ഐഎയുടെ പിടിയിലായത്. മട്ടന്നൂര്‍ ബേരത്തെ വാടക വീട്ടില്‍ ഷാജഹാന്‍ എന്ന പേരില്‍ മരപ്പണിക്കാരനായി താമസിക്കുകയായിരുന്ന പ്രതിയെ പുലര്‍ച്ചെ എത്തിയ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊവിഡ് കാലം തുടങ്ങുന്നത് മുതലാണ് ഇരിട്ടിപട്ടണത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള വിളക്കോട് ചാക്കാട് പൂഴിമുക്കിലെ വാടക വീട്ടില്‍ സവാദ് താമസമാക്കുന്നത്. മട്ടന്നൂരിലേതുപോലെ ഇവിടെയും ഷാജഹാന്‍ എന്ന പേരില്‍ മരപ്പണിക്കാരനായിട്ടായിരുന്നു താമസിച്ചിരുന്നത്. രണ്ടു വര്‍ഷത്തോളം കാലം താമസിച്ച ചാക്കാടെ വീടൊഴിഞ്ഞതിന് ശേഷമാണ് മട്ടന്നൂര്‍ ബേരത്തെ വാടക വീട്ടിലേക്ക് മാറിയത്. പൂഴിമുക്കും ബേരവും എസ്ഡിപിഐ കേന്ദ്രമാണ്. വിളക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ സവാദിന്റെ തറവാട് വീടാണ് ചാക്കാട് പ്രതി സവാദ് താമസിച്ച വാടക വീട്. വിളക്കോട് ചാക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദിലീപനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സവാദിന്റെ സഹോദരന്‍ ഉനൈസ്. എസ്ഡിപിഐ പ്രവര്‍ത്തകനായ ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.

വീടിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ പതിനഞ്ചിലേറെ വീടുകളുണ്ടെങ്കിലും ഈ വീട്ടുകാരുമായി സൗഹൃദം കാട്ടുന്നതില്‍ സവാദും കുടുംബവും വിമുഖത കാണിച്ചു. ഭാര്യ ഖദീജയും രണ്ടു വയസ്സോളം പ്രായം തോന്നിക്കുന്ന മകളുമായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഖദീജ വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമെ വീട്ടിന് വെളിയില്‍ വന്നിരുന്നുള്ളൂ എന്നാണ് അയല്‍ വാസികള്‍ പറയുന്നത്. 3000രൂപ വാടക നിശ്ചയിച്ചാണ് വീട് നല്‍കിയതെന്നും കാസര്‍കോടാണ് സ്വന്തം നാടെന്നും പറഞ്ഞിരുന്നതെന്ന് വീട് വാടകയ്‌ക്ക് നല്‍കിയ സവാദിന്റെ ഉമ്മ ആമിന പറഞ്ഞു. കാസര്‍ക്കോട്ടേയ്‌ക്ക് താമസം മാറുകയാണെന്ന് പറഞ്ഞ് വീടൊഴിഞ്ഞ് പോയി രണ്ടു വര്‍ഷത്തിന് ശേഷം മട്ടന്നൂര്‍ ബേരത്ത് വെച്ച് എന്‍ഐഎയുടെ പിടിയിലാകുമ്പോള്‍ മാത്രമാണ് ഷാജഹാന്‍ എന്ന പേരില്‍ ചാക്കാട് താമസിച്ചയാള്‍ കൈവെട്ടുകേസിലെ മുഖ്യ പ്രതി സവാദാണെന്ന് പ്രദേശവാസികള്‍ അറിയുന്നത്.

സവാദിന്റെ ഭാര്യ ഖദീജ ഗര്‍ഭിണിയാണെന്നറിഞ്ഞ് കുത്തിവയ്‌പ്പുകള്‍ക്ക് നിര്‍ദേശം നല്‍കാനെത്തിയ ആശാവര്‍ക്കര്‍ക്ക് വിവരം കൈമാറാന്‍ തയാറായിരുന്നില്ല. ഇവിടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കാസര്‍കോടാണ് വീടെന്നും പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. പ്രസവിക്കുന്നതിന് മുമ്പ് താമസം ബേരത്തേക്ക് മാറ്റി. അവിടെയും സൗകര്യങ്ങള്‍ ഒരുക്കിയത് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ട്. വാടകക്കരാര്‍ ഭാര്യയുടെ പേരിലാക്കിയതും ആളെ തിരിച്ചറിയാതിരിക്കാനുള്ള തന്ത്രമായിരുന്നു.

Tags: pfisdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.