ബെംഗളൂരു: നാലുവയസുകാരനായ മകനെ താന്‍ കൊലപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് ബെംഗളൂരു എഐ സ്റ്റാര്‍ട്ടപ് സിഇഒ സുചന സേഥ്. ഉറങ്ങിയെണീറ്റ് നോക്കുമ്പോള്‍ മകന് അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നും അത് കണ്ട് ഭയന്നുപോയെന്നുമാണ് സുചനയുടെ മൊഴി.
അതേസമയം ഇവര്‍ താമസിച്ച മുറിയില്‍ നിന്നും ചുമയ്ക്കുള്ള സിറപ്പിന്റെ കാലിക്കുപ്പികള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇതോടെ കുഞ്ഞിന് അമിത അളവില്‍ സിറപ്പ് നല്കിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. കുഞ്ഞ് ശ്വാസംമുട്ടി മരിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. തലയണയോ ഹോട്ടല്‍മുറിയിലെ പുതപ്പോ കൊണ്ട് ശ്വാസം മുട്ടിച്ചതാവാം എന്നും പോലീസ് കരുതുന്നു.
സുചനയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്നും കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍ കണ്ടത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സുചന കൈത്തണ്ട കത്രിക കൊണ്ട് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ടാക്സിയില്‍ ബെംഗളൂരുവിലേക്ക് കടക്കുന്നതിനിടെയാണ് ചിത്രദുര്‍ഗയില്‍ വച്ച് യുവതിയെ പോലീസ് പിടികൂടിയത്.
അറസ്റ്റിലായ സുചനയെ മപുസയിലെ കോടതിലാണ് ഹാജരാക്കിയത്. കോടതി ഇവരെ ആറുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
അതേസമയം നാലുവയസുകാരന്റെ മൃതദേഹം എങ്ങനെ കളയണമെന്ന പദ്ധതി സുചന തയാറാക്കിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. മൃതദേഹവുമായി സ്വന്തം വീട്ടിലേക്ക് പോകാനായിരുന്നു തീരുമാനമെന്ന് ചോദ്യംചെയ്യലില്‍ അവര്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മുറിയെടുത്ത ശേഷം മൃതദേഹവുമായി പോകുന്ന സമയത്തല്ലാതെ സുചന പുറത്തിറങ്ങിയിരുന്നില്ല.
ജനുവരി ആറാം തീയതിയാണ് നാലുവയസ്സുള്ള മകനുമായി പശ്ചിമബംഗാള്‍ സ്വദേശിയും ബെംഗളൂരുവിലെ എ.ഐ. സ്റ്റാര്‍ട്ടപ്പ് കമ്പനി സി.ഇ.ഒ.യുമായ സുചന സേത്ത്(39) നോ
ര്‍ത്ത് ഗോവയിലെ കന്‍ഡോലിമിലെ ഹോട്ടലിലെത്തിയത്. രണ്ടുദിവസത്തെ താമസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയോടെ യുവതി മുറിയൊഴിഞ്ഞു. എന്നാല്‍, ഹോട്ടലില്‍നിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ മകന് യുവതിയുടെ കൂടെയുണ്ടായിരുന്നില്ല.
ഒരു വലിയ ബാഗുമായാണ് യുവതി ഹോട്ടലില്‍നിന്ന് മടങ്ങിയതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: