ലാസ് വെഗാസില്‍ നടക്കുന്ന സിഇഎസ് മേളയില്‍ ലോകത്തിലെ ആദ്യത്തെ ട്രാന്‍സ് പാരന്റ് മൈക്രോ എല്‍ഇഡി സ്ക്രീന്‍ ടിവി അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്ങ്. ഇത് ടിവി കാണുന്ന അനുഭവത്തെ അടിമുടി മാറ്റിമറിക്കും. സ്പോര്‍ട്സും സിനിമയും കൂടുതല്‍ വ്യക്തതയുള്ള നിറങ്ങളോടെയും ത്രീഡി മാനങ്ങളോടെയും വ്യക്തതയോടെയും കാണാനാവും എന്നതാണ് പ്രത്യേകത. തൊടാനാകുന്നതുപോലെ അത്രയ്ക്ക് വ്യക്തതയോടെയാണ് രൂപങ്ങള്‍ ദൃശ്യമാവുക.
എല്ലാവര്‍ഷവും ലാസ് വെഗാസില്‍ നടക്കുന്ന പുതിയ ടെക്നോളജി അവതരിപ്പിക്കുന്ന വ്യാപാരമേളയാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ അഥവാ സിഇഎസ്. 2024ല്‍ ജനവരിയില്‍ നടക്കുന്ന അഞ്ച് ദിവസത്തെ സിഇഎസ് 2024ല്‍ ഒട്ടേറെ പുതുമകളാണ് പല കമ്പനികളും അവതരിപ്പിക്കുന്നത്. ടിവി, ലാപ് ടോപുകള്‍, സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍, കാറുകള്‍ തുടങ്ങി പലതും ലോകത്തിലെ വന്‍കമ്പനികള്‍ ഈ മേളയില്‍ അവതരിപ്പിക്കും.
വീട്ടില്‍ പേഴ്സണല്‍ അസിസ്റ്ററന്റായി ഉപയോഗിക്കുന്ന ബല്ലി എന്ന റോബോട്ടിനെയും സാംസങ്ങ് അവതരിപ്പിച്ചു. ലൈറ്റ് ഓണ്‍ ചെയ്യുക, നായയ്ക്ക് ഭക്ഷണം നല്‍കുക, എന്താണ് നിങ്ങള്‍ ചെയ്തിരുന്നത് എന്ന് കൂട്ടുകാരോട് വിളിച്ചുചോദിക്കുക, എസി നിയന്ത്രിക്കുക, ലോണ്ട്രി മെഷീന് നിയന്ത്രിക്കുക തുടങ്ങി ഒരായിരം ജോലികള്‍ ചെയ്യും. നിങ്ങള്‍ വ്യായാമം ചെയ്യുന്നുവെന്നിരിക്കട്ടെ. അത് എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് ശരിയായ വ്യായാമത്തിന്റെ വീഡിയോ ചുമരില്‍ പ്രൊജക്ട് ചെയ്ത ബല്ലി റോബോട്ട് കാണിക്കും. നിങ്ങളുടെ അസാന്നിധ്യത്തില്‍ വീട്ടില്‍ എന്തൊക്കെയാണ് താന്‍ ചെയ്തുകൊണ്ടിരുന്നതെന്ന് ഈ റോബോട്ട് നിങ്ങള്‍ക്ക് വീഡിയോ സഹിതം മൊബൈല്‍ ഫോണിലേക്ക് സന്ദേശം അയച്ചുകൊണ്ടേയിരിക്കും. വീട്ടില്‍ നിങ്ങളുടെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് സാംസങ്ങ് ബല്ലി റോബോട്ടിനെ അവതരിപ്പിക്കുന്നത്.
സുരക്ഷ ഉറപ്പാക്കാന്‍ കൈപ്പത്തി ഡിജിറ്റലായി റീഡ് ചെയ്ത ശേഷം മാത്രം തുറക്കുന്ന അതി സുരക്ഷ വാതിലാണ് ഫിലിപ്സ് അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ കൈപ്പത്തിയിലെ ഞരമ്പിന്റെ ഘടന വരെ ഈ ഫിലിപ്സ് പാം റീഡര്‍ ഒത്തുനോക്കും. ഇതോടെ വീടിന് താക്കോല്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല.
It's only been 1 day of CES 2024, and the tech developments have been incredible.
The 10 most impressive reveals of CES 2024 so far:
1. The world's first transparent MICROLED screen by Samsung pic.twitter.com/mie01Hvw1a
— Rowan Cheung (@rowancheung) January 9, 2024
ലോകത്തെ എ ഐയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ പങ്കുവെയ്ക്കുന്ന റോവന്‍ ച്യൂങ് സിഇഎസ് 2024ല്‍ കണ്ട പത്ത് പുതിയ ടെക്നോളജി മാറ്റങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: