തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്റെ 2023ലെ കര്‍മ്മ ശ്രേഷ്ഠാ പുരസ്കാരം ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മാനിച്ചു. മാധ്യമപ്രവര്ത്തകന്, ഗ്രന്ഥകാരന് എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനമാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
മന്നം മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന് ചെയര്മാന് അഡ്വ. ഇരുമ്പില്‍ വിജയന് അധ്യക്ഷനായി. ചിത്രകാരന് നേമം പുഷ്പരാജ്, പാറശ്ശാല ഗവ. ആശുപത്രിയിലെ ഡോ. രാജേഷ്.സി.പി, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിദഗ്ദ്ധന് ഡോ. രാധാകൃഷ്ണന്, ഗാനരചയിതാവ് കിളിയൂര്‍ അജിത്, ഗ്രന്ഥകാരനും ജീവകാരുണ്യ പ്രവര്ത്തകന് രാജശേഖരന് പിള്ള തളിയല്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, കോവളം ബോധി ധര്‍മ്മ വെല്‍നെസ് സെന്റര്‍ എംഡി വിനയചന്ദ്രന്. സി, ചോതീസ് ബിള്സിങ് പ്രൊമോട്ടേഴ്സ് എംഡി ബി. കാര്‍ത്തികേശന്‍ നായര്‍, തുടങ്ങിയവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പിഎച്ച്ഡി ജേതാവ് ഡോ. ബിനീഷ്മ വി.പി., എല്‍എല്‍എം റാങ്ക് ജേതാവ് അഡ്വ. ദേവിക ടി.എസ്. എന്നിവരെ ആദരിച്ചു. ചട്ടമ്പിസ്വാമി ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന നിവേദനം അഡ്വ. ഇരുമ്പില്‍ വിജയന് മന്ത്രിക്ക് കൈമാറി.
മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, നിംസ് എംഡി എം.എസ്. ഫൈസല്ഖാന്, ബിജെപി സംസ്ഥാന ലീഗല്‍ സെല്‍ കോകണ്‍വീനര്‍ അഡ്വ. രഞ്ജിത് ചന്ദ്രന്, നെയ്യാറ്റിന്‍കര ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.ആനാവൂര്‍ വേലായുധന് നായര്‍, ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന് ജനറല്‍ സെക്രട്ടറി തീരുമംഗലം സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: