ദുബായ് : ചെങ്കടലില്‍ യമനിലെ ഹൂതി വിമതര്‍ നടത്തിയ ഏറ്റവും വലിയ ആക്രമണത്തെ പ്രതിരോധിച്ച് ബ്രിട്ടന്റെയും അമേരിക്കയുടെയും നാവിക സേനകള്‍ . യെമനിലെ തുറമുഖ നഗരങ്ങളായ ഹൊദൈദ, മൊഖ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ രാത്രി ഹൂതി സംഘം 18 ഡ്രോണുകളും മൂന്ന് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു. നവംബര്‍ 19ന് ശേഷമുള്ള 26-ാമത്തെ ആക്രമണമാണിത്.
ഹൂതികളുടെ ആക്രമണ ഡ്രോണുകള്‍ നശിപ്പിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യുഎസും യുകെയും ജര്‍മ്മനി, ഇറ്റലി, ഓസ്ട്രേലിയ, ജപ്പാന് തുടങ്ങി 10 രാജ്യങ്ങളും ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: