തൊടുപുഴ: കൈവെട്ട് കേസിലെ ഒന്നാംപ്രതി 13 വര്‍ഷത്തിനു ശേഷം പിടിയിലായതിനു പിന്നാലെ പ്രതികരണവുമായി കേസിലെ ഇരയായ അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫ്. ഒരു ഇരയെന്ന നിലയില്‍ തനിക്ക് പ്രത്യേകിച്ച് കൗതുകമൊന്നുമില്ലെന്നും എന്നാല്‍ ഒരു പൗരന്‍ എന്നനിലയില്‍ അഭിമാനാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ച് കേസിലെ മുഖ്യപ്രതി എന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. അവര്‍ ഇപ്പോഴും കാണാമറയത്താണ്. അവരെ കണ്ടെത്തുകയും നിരോധിക്കുകയും ചെയ്യാത്തിടത്തോളം കാലം ഇതുപോലെയുള്ള ക്രിമിനല്‍ കേസുകളും തീവ്രവാദ കേസുകളുമൊക്കെ തുടര്‍ന്നുകൊണ്ടേയിരിക്കും – ടി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
അന്ന് തന്നെ പിടിക്കാന്‍ പോലീസ് കാണിച്ച ഉത്സാഹം കേസിലെ പ്രതികലെ പിടിക്കാന്‍ കാണിച്ചിട്ടില്ല. തന്റെ മനസിലുള്ള മുഖ്യപ്രതി ഇയാളല്ലെന്നും തന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തവരും അതിന് ഇവരെ അയച്ചവരുമാണെന്നും ടി.ജെ. ജോസഫ് കൂട്ടിച്ചേര്‍ത്തു. ഒന്നാം പ്രതി എന്നത് കേസ് ഡയറിയിലാണ്. കേസിലെ കാര്യത്തിൽ ഏറ്റവും മുറിവേൽപ്പിച്ചയാളെന്ന നിലയിലാണ് മുഖ്യപ്രതിയായി സവാദിനെ കാണുന്നത്. എന്നെ സംബന്ധിച്ച് കേസിലെ മുഖ്യപ്രതി എന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. തീരുമാനം എടുത്തവരാണ്. ശരിക്കും സവാദ് ആയുധം മാത്രമാണ്. ആക്രമണത്തിന് അയച്ചവരാണ് ശരിക്കും പ്രതി. ഒരു പൗരൻ എന്ന നിലയിൽ സവാദിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ കൗതുകം ഉണ്ട്.
‘കേരളത്തിലാണെങ്കിലും എവിടെയാണെങ്കിലും ഒരു പ്രതിക്ക് മൊബൈല്‍ ഫോണ്‍ വേണ്ടെന്നുവച്ച് വീട്ടുകാരുമായി സമ്പര്‍ക്കമില്ലാതെ കഴിയുകയാണെങ്കില്‍ പോലീസിന്റെ അന്വേഷണം അങ്ങോട്ടേക്ക് എത്തിയെന്നുവരില്ല. ചോദ്യക്കടലാസ് വിവാദവുമായി ബന്ധപ്പെട്ട് എനിക്കെതിരേ കേസുണ്ടായപ്പോള്‍ ആറേഴുദിവസം പാലക്കാട്ടെ ഒരു ലോഡ്ജില്‍ ഒളിവില്‍ താമസിച്ചു. അന്ന് ആരുമായും ബന്ധപ്പെട്ടില്ല, വീട്ടിലേക്ക് വിളിച്ചില്ല, അതുകൊണ്ട് പോലീസിന് ഒരു തുമ്പും ലഭിച്ചില്ല.
അന്ന് എന്നെ പിടിക്കാന്‍ കേരളത്തിലെ പോലീസ് കാണിച്ച ഉത്സാഹം ഈ കേസിലെ പ്രതികളെ പിടിക്കാന്‍ കാണിച്ചെന്ന് ഞാന്‍ വിചാരിക്കുന്നില്ല. മുഖ്യപ്രതി എന്ന് ഇയാളെ വിശേഷിപ്പിക്കുമ്പോള്‍ എന്റെ മനസിലുള്ള മുഖ്യപ്രതികളും ഒന്നാംപ്രതികളുമൊന്നും ഇയാളല്ല. ഇദ്ദേഹത്തെപ്പോലെ എന്നെ ആക്രമിക്കാന്‍ വന്നവരോ അല്ല. എന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തവരും അതിന് ഇവരെ അയച്ചവരുമാണ് ഈ കേസിലെ മുഖ്യപ്രതികളെന്നാണ് ഞാന്‍ വിധിച്ചിരിക്കുന്നത്. അവരെയൊന്നും ഈ കേസില്‍ ഉള്‍പ്പെടുത്തുകയോ കേസിന്റെ വഴികളില്‍ അവരെ കണ്ടുമുട്ടാനോ സാധിക്കില്ല – ജോസഫ് പറഞ്ഞു.
കേസിലെ ഒന്നാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ഇന്നു രാവിലെ കണ്ണൂരില്‍നിന്നാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: