കൊച്ചി : സംസ്ഥാനത്തെ പോലീസ് നിയമം ഇടതുപക്ഷം ഉണ്ടാക്കിയതല്ല. പോലീസ് അവരുടെ നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
സെക്രട്ടറിയേറ്റ് സമരത്തിനിടെ രാഹുല്‍ പോലീസിന്റെ കഴുത്തിന് പിടിച്ചു. കമ്പുകൊണ്ട് അവരെ അടിക്കാന്ചെന്നു. കേസില്‍ പ്രതിയായതോടെ കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി. ജാമ്യം കിട്ടാനുള്ള ശ്രമമാണ് നടത്തിയത്. രാഹുലിനെ പരിശോധിച്ച ഡോക്ടര്‍ കാര്യമായ ഒരു രോഗവുമില്ലെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് കോടതി പരിശോധിച്ചു. ഇതോടെയാണ് ജാമ്യം നിഷേധിച്ചത്. സമരം നടത്തിയാല്‍ കല്‍തുറങ്കില്‍ കിടക്കേണ്ടി വന്നേക്കും. ജയിലില്‍ കിടക്കേണ്ട ആര്‍ജ്ജവം കാണിക്കേണ്ടി വന്നേക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കന്‍ോണ്‍മെന്റ് പോലീസ് കേസെടുത്തത്. ജനുവരി 22 വരെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് രാഹുല്‍. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. പ്രതിപക്ഷത്തെ യുവജന സംഘടനകളുടെ സംയുക്ത യോഗം ഉച്ചക്ക് ശേഷം പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ചേരും. ശേഷം തുടര്‍ സമരപരിപാടികള്‍ക്ക് യോഗം രൂപം നല്‍കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: