അയോദ്ധ്യയിലെ മുസ്ലിങ്ങള്‍ ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞ് തങ്ങള്‍ ആശങ്കപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെ സംഭവിച്ച് ഹിന്ദു-മുസ്ലിം ഐക്യമുണ്ടായാല്‍ ഭാരതത്തില്‍ നിന്ന് പരുത്തിയും മറ്റ് അസംസ്കൃത വസ്തുക്കളും ലണ്ടനിലെ മാഞ്ചസ്റ്ററിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് അധികം വൈകാതെ അവസാനിപ്പിക്കേണ്ടിവരുമെന്നതായിരുന്നു ഈ ആശങ്കയ്ക്ക് കാരണം. ഇതുകൊണ്ടാണ് ശിപായി ലഹളയുടെ പേരുപറഞ്ഞ് ബാബ രാംചരണ്‍ദാസിനെയും നവാബ് അമീര്‍ അലിയെയും ആസൂത്രിതമായി വധിച്ചത്. ഇവരെ തൂക്കിലേറ്റിയ മരത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധിക്കുന്നതറിഞ്ഞ് ബ്രിട്ടീഷുകാര്‍ അതും വെട്ടിക്കളഞ്ഞു.
സംഭവഗതികള്‍ ഇവിടെയും അവസാനിച്ചില്ല. രാമജന്മഭൂമി സംബന്ധിച്ച് നിര്‍മോഹി അഖാഢയിലുണ്ടായ രേഖകള്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. ഇതിനു പിന്നിലും ബ്രിട്ടീഷ് കരങ്ങളായിരുന്നുവെന്ന് കരുതപ്പെടുന്നു. 1528 ല്‍ ബാബറിന്റെ നിര്‍ദ്ദേശപ്രകാരം സേനാനായകന് മീര്‍ ബക്കി രാമക്ഷേത്രം തകര്‍ക്കുന്നതിന് മുന്‍പു മുതലുള്ള രേഖകളാണ് കവര്‍ന്നത്.
ഹിന്ദുക്കള്‍ക്ക് ഒരുതരത്തിലും അവരുടെ പുണ്യഭൂമിയില്‍ നിയമപരമായി അവകാശം ഉന്നയിക്കാന്‍ കഴിയരുതെന്ന് കണക്കുകൂട്ടിയാണ് രേഖകള്‍ കൊള്ള ചെയ്തു കൊണ്ടുപോയത്. ഹിന്ദുക്കളുടെ വികാരം മാനിക്കാതെ ബാബറി മസ്ജിദ് മുസ്ലിങ്ങള്‍ക്ക് ഏകപക്ഷീയമായി കൈമാറുകയും ചെയ്തു. നിയമപരമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന ഒരു പ്രശ്നമായിരുന്നിട്ടും അതിനുള്ള എല്ലാ വാതിലുകളും കൊട്ടിയടയ്ക്കുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: