ഹയര്‍ സെക്കന്ററി നാടന്‍പാട്ടില്‍ അപ്പീലുമായി വന്ന് എ ഗ്രേഡുമായി മടക്കം. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎഎച്ച്എസ്എസ്സിലെ വിദ്യാര്‍ഥികളാണ് ആത്മവിശ്വാസം കൈമുതലാക്കി അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തില്‍ എഗ്രേഡ് നേടിയത്.
വയനാട് തിരുനെല്ലി ഷേത്രത്തില്‍ ആചാരവുമായി ബന്ധപെട്ട കാട്ടുനായ്ക്കരുടെ പാട്ടുപാടിയാണ് സ്കൂള്‍ എ ഗ്രേഡും സ്വന്തമാക്കിയത്. ഇഎംഇഎഎച്ച്എസ് സ്കൂള്‍ എഗ്രേഡ് നേടിയപ്പോള്‍ ജില്ലയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ടീം സംസ്ഥാന തലത്തില്‍ ബി ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
നാടന്‍ പാട്ട് മത്സരങ്ങളില്‍ 12 ടീമുകള്‍ ഗോത്ര സംഗീതുവുയാണ് എത്തിയത്. കൊല്ലം ചവറ സ്വദേശി രഞ്ജി ആണ് ഇഎംഇഎഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്. ആറുമാസം കൊണ്ടുള്ള പരിശീലനമാണ് എഗ്രേഡില്‍ എത്തിയത്. ദുരി ദുരി സ്വാമി ദേവെ സപ്ന പാട്ടും അതിനോടൊപ്പം ജോട് മറ, ദംമ്പട്ട, ഭുരുഡോ, മണി ഗോല്‍ എന്നിവ കൊണ്ടുള്ള സംഗീതവും അതിനൊത്ത ചുവട് വയ്പ്പും കാണികളെ ഇളക്കി മറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: