ന്യൂദല്‍ഹി: 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതം 60 ലക്ഷം കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തതായി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ . ന്യൂദല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ 77-ാമത് സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇന്ത്യയെ വലിയ അഭിലാഷങ്ങള്‍ കൈവരിക്കാനും വികസിത രാഷ്‌ട്രമാക്കാനും സഹായിക്കുമെന്ന് പിയൂഷ് ഗോയല്‍ ഊന്നിപ്പറഞ്ഞു. രാജ്യത്തെ 340-ലധികം ജില്ലകളില്‍ ഹാള്‍മാര്‍ക്കിംഗ് സൗകര്യങ്ങളുണ്ടെ്.
പ്രതിദിനം 4.5 ലക്ഷം ഉത്പന്നങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയെ സ്വാശ്രയമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 2014നെ അപേക്ഷിച്ച് 52 ശതമാനം കുറഞ്ഞതായും പിയൂഷ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: