തൃശ്ശൂര്‍: ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ചുണ്ടായേക്കാവുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് സേവാഭാരതി തൃശ്ശൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പൊതുജന പങ്കാളിത്തത്തോടെ ശേഖരിച്ച കുടിവെള്ളം, പായ്ക്കറ്റ് ഭക്ഷണം, അരി, പയര്‍, പഞ്ചസാര, എണ്ണ, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍, ബിസ്കറ്റ്, റസ്ക് എന്നിവ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രധാന ഇടത്താവളങ്ങളായ എരുമേലി, വടശ്ശേരിക്കര (കൂനങ്കര) തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു.
തൃശ്ശൂരില്‍ ദേശീയ സേവാഭാരതി സംസ്ഥാന ഓഫീസില്‍ നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുമായി എരുമേലിക്കുള്ള വാഹനം മുതിര്‍ന്ന പ്രചാരകന് വി.കെ. വിശ്വനാഥന് ഫഌഗ്ഓഫ് ചെയ്തു. തിരുവനന്തപരത്തു നിന്നുള്ള വാഹനം അഗസ്ത്യാര്‍കൂടം പാരമ്പര്യ പൂജയനുഷ്ഠാവും, നാട്ടുവൈദ്യനുമായ ഭഗവാന് കാണി ഫഌഗ് ഓഫ് ചെയ്തു. എരുമേലി, വടശ്ശേരിക്കര എന്നീ കേന്ദ്രങ്ങള്‍ സംഭരണ കേന്ദ്രങ്ങളാക്കി, പമ്പ വരെയുള്ള തീര്‍ത്ഥാടകര്‍ക്ക് വഴിയിലും ഇടത്താവളങ്ങളിലും സേവനം ചെയ്യുക എന്നതാണ് സേവാഭാരതി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: