ബ്രസീലിയ: അന്താരാഷ്ട്ര ഫുട്ബോളില്‍ കളിക്കാരനായും പരിശീലകനായും വ്യക്തിമുദ്ര പതിപ്പിച്ച ഇതിഹാസം മരിയോ സഗല്ലോ(92) അന്തരിച്ചു. ബ്രസീലിനായി കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയിട്ടുണ്ട്. ബ്രസീല്‍ ആദ്യമായി ലോകകിരീടം നേടിയ 1958 ടീമിലെ അവശേഷിച്ച ഏക വ്യക്തിയായിരുന്നു സഗല്ലോ.
കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയിട്ടുള്ള ലോക ഫുട്ബോളിലെ ആദ്യ വ്യക്തിയാണ് സഗല്ലോ. ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബോവറും ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്സും മാത്രമാണ് ഈ നേട്ടത്തിന് അര്‍ഹരായിട്ടുള്ള മറ്റുള്ളവര്‍.
1958, 1962 ലോകകപ്പ് ഫുട്ബോള്‍ കിരീടത്തില്‍ ബ്രസീല്‍ മുത്തമിടുമ്പോള്‍ സഗല്ലയും ടീമിലുള്‍പ്പെട്ടിരുന്നു. പിന്നീട് 1970ലും 1994ലും ബ്രസീല്‍ യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും ലോകകപ്പ് നേടുമ്പോള്‍ ടീം പരിശീലകനായിരുന്നു മരിയോ സഗല്ലോ. ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പെലെയ്ക്കൊപ്പം കളിച്ച കണ്ണി കൂടിയാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: