തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ സാധാരണ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് കേന്ദ്ര ഗവണ്മെന്റ് ഊന്നല്‍ നല്‍കിയതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കവടിയാറില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര വികസിത ഇന്ത്യയിലേക്കാണ് നമ്മെ നയിക്കുന്നത്. കോവിഡ് കാലത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന ആശയത്തില്‍ നിന്നാണ് പി എം ഗരിബ് കല്യാണ്‍ അന്ന യോജനയ്ക്കു കേന്ദ്ര ഗവണ്മെന്റ് രൂപം നല്‍കിയതെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.
വികസിത രാജ്യങ്ങളില്‍ പോലും സാധാരണ ജനങ്ങള്‍ക്കുള്ള ആരോ?ഗ്യ പരിരക്ഷാ പദ്ധതികള്‍ വിരളമാണ്, അവിടെയാണ് ഇന്ത്യ ആഗോളതലത്തില്‍ മാതൃകയാകുന്ന പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ ജീവിതത്തില്‍ ആ മാറ്റം പ്രകടമാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഭരണ നിര്‍വ്വഹണത്തിലും പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചു. മോദിയുടെ ഉറപ്പ് എന്നാല്‍ സദ്ഭരണം, ജനകേന്ദ്രികൃത നയരൂപീകരണം തുടങ്ങിയവയാണെന്നും കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ചടങ്ങില്‍ വിവിധ കേന്ദ്ര പദ്ധതികളിലൂടെ ലഭ്യമാക്കിയ വായ്പകള്‍ അദ്ദേ?ഹം ?ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.
വികസിത് ഭാരത് സങ്കല്പ് യാത്ര സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു. പദ്ധതികള്‍ കേവലം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ അത് നടപ്പാക്കുകയും ജനങ്ങളുടെ പ്രതികരണം അറിയുന്നതുമാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ലക്ഷ്യം. ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതാണ് വികസിത് ഭാരത് സങ്കല്പ് യാത്രയെ മറ്റ് യാത്രകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമാണ് ജനസേവനം. വികസനത്തില്‍ രാഷ്ട്രീയം നോക്കരുതെന്നും ജനപക്ഷ വികസനത്തെ എതിര്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും വി മുരളീധരന് പറഞ്ഞു.
ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ 5 ഗുണഭോക്താക്കള്‍ക്ക് പുതിയ പാചക വാതക കണക്ഷനുകള്‍ വിതരണം ചെയ്തു. സങ്കല്പ് പ്രതിജ്ഞയും എടുത്തു. ശ്രേഷ്ഠ ദിവ്യാം?ഗ് ബാലിക പുരസ്ക്കാരം നേടിയ ഫാത്തിമ അന്‍ഷിയെ ആദരിച്ചു.
തിരുവനന്തപുരം ജില്ലയിലെ ലീഡ് ബാങ്കായ ഐ ഒ ബിയാണ് പരിപാടി സംഘടിപ്പിച്ചത്. എസ് എല്‍ ബി സി കേരള, കണ്!വീനര്‍എസ്.പ്രേം കുമാര്‍, നബാര്‍ഡ് സി.ജി.എം ഗോപകുമാരന്‍ നായര്‍, എസ് ബി ഐ, സി ജി എം ഭുവനേശ്വരി, പി.പി.എ.സി, ഡയറക്ടര്‍ ജനറല്‍ പി. മനോജ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: