ശ്രീരാമജന്മഭൂമി വിമോചനത്തിനുള്ള ആസൂത്രണം ആദ്യമായി രൂപംകൊണ്ടത് ഗോണ്ടയിലെ ബല്റാംപൂര് പ്രവിശ്യ മഹാരാജ് പതേശ്വരി പ്രസാദ് സിങ്ങിന്റെ ആസ്ഥാനത്തായിരുന്നു. ഹൈന്ദവ വികാരങ്ങള്‍ക്കൊപ്പം നിലകൊണ്ടിരുന്ന മഹാരാജ് അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്ന സ്വാമി കരപാത്രിജിയുമായും മഹന്ത് ദിഗ്വിജയ് നാഥുമായും അടുപ്പം സൂക്ഷിച്ചിരുന്നു. 1914 ജനുവരി ഒന്നിന് ജനിച്ച പതേശ്വരി പ്രസാദ് അജ്മീറിലെ മേയോ കോളജില്‍ വിദ്യാഭ്യാസം നേടിയിരുന്നു.
ബ്രിട്ടീഷ് ഓഫീസര്‍ കേണല്‍ ഹാന്‍സന്റെ ശിക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. കുതിരസവാരിക്കും ലോണ്‍ ടെന്നീസിനുമായി അദ്ദേഹം ദൂരദേശങ്ങളില്‍ സഞ്ചരിക്കാറുണ്ടായിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര വിമോചനത്തിന് ആധാരവും നട്ടെല്ലുമായി മാറിയ ആലപ്പുഴയിലെ കുട്ടനാട്ടുകാരനും ഗോണ്ട കളക്ടറുമായിരുന്ന കെ.കെ. നായരുമായും ദിഗ്വിജയ് നാഥുമായും ഉള്ള സൗഹൃദത്തിന്റെ അടിസ്ഥാനം ലോണ്‍ ടെന്നീസ് കളത്തിലാണ് തുടങ്ങിയത്. അത് രാമക്ഷേത്ര വിമോചന യജ്ഞത്തില്‍ മഹാരാജാവിന് നിര്‍ണായക പങ്ക് വഹിക്കാന്‍ ഇടയാക്കി.
അദ്ദേഹം യാഗങ്ങളും മറ്റ് യജ്ഞങ്ങളും അനുഷ്ഠിച്ചിരുന്നു. ആ വേളകളില്‍ അദ്ദേഹത്തിന്റെ അതിഥികളും സന്ദര്‍ശകരുമായി ധാരാളം ധാര്‍മ്മികാചാര്യന്മാരും സംന്യാസിമാരുമെത്തി. ധര്‍മ്മാചാര്യന്മാരുടെ സമ്മേളനവും പതിവായിരുന്നു. 1947ന്റെ ആദ്യ മാസങ്ങളില്‍ നടന്ന അത്തരത്തിലുള്ള ഒരു യോഗത്തില്‍, മഹാരാജിന്റെ ആസ്ഥാനത്ത് കരപാത്രിജിയുടെ സാന്നിധ്യത്തിലാണ് ശ്രീരാമജന്മഭൂമിപ്രസ്ഥാനത്തിന്റെ ആസൂത്രണങ്ങള്‍ ഉണ്ടായത്.
(നാളെ: ഹനുമാന് പ്രസാദ് പൊദ്ദാര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: