തിരുവനന്തപുരം: ഹിന്ദുധര്‍മ്മ പരിഷത്തിന്റെ അഭിമുഖ്യത്തില്‍ നടത്തുന്ന 12-ാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് നാളെ ആരംഭിക്കും. പ്രത്യേകം തയാറാക്കിയ സ്ഥലത്ത് രാവിലെ അഞ്ചിന് ആരംഭിക്കുന്ന വിശ്വമംഗള മഹാഗണപതിഹോമത്തിന് സൂര്യകാലടിമന സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ശ്രീപദ്മനാഭസ്വാമിക്ഷേത്രം തന്ത്രി തരുണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാട് ഹോമകുണ്ഡത്തില്‍ അഗ്നി തെളിയിക്കും.
7ന് രാവിലെ 11.15ന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായി അനന്തപുരി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. കൊളത്തൂര്‍, അദൈത്വാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ജനം ടിവി എംഡി ചെങ്കല്‍ എസ്. രാജശേഖരന് നായര്‍ അധ്യക്ഷത വഹിക്കും. സ്വാമി അഭയാനന്ദ, സ്വാമി സുകുമാരാനന്ദ, സ്വാമി മഹേശ്വരാനന്ദ സരസ്വതി, സ്വാമി ഹരിഹരാനന്ദ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 2ന് ഏകഭാരതം ശ്രേഷ്ഠഭാരതം ചര്‍ച്ച. വൈകിട്ട് 5ന് ആചാര്യ സദസ്.
8ന് രാവിലെ 10ന് ‘ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്’ പുസ്തക ചര്‍ച്ച, ഉച്ചക്ക് 12ന് സ്വാമി അഭയാനന്ദസരസ്വതിയുടെ പ്രഭാഷണം. വൈകിട്ട് 6ന് പൊതുസമ്മേളനം ഡോ. ഹരീന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും. കേസരി പത്രാധിപര്‍ ഡോ.എന്‍.ആര്. മധു, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്, വടയാര്‍ സുനില്‍, കെ. രാജശേഖരന് തുടങ്ങിയവര്‍ സംസാരിക്കും. 9ന് രാവിലെ 10ന് സെമിനാര്‍ ‘ഭാരതീയ സംഗീതവും ദേശീയതയും’.
ഉച്ചക്ക് 12ന് പ്രഭാഷണം ‘ആചാരം അനുഷ്ഠാനം’ പ്രൊഫ. നാരായണ ഭട്ടതിരിപ്പാട്. വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനത്തിന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ദീപപ്രോജ്വലനം നടത്തും. ക്ഷേതസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എം.മോഹന്‍, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജശേഖരന്, ചലച്ചിത്ര സംവിധായകന് രഞ്ജിലാല്‍ ദാമോദരന്‍, ഡോ. നടേശന്, സജിനി സി.വി., സുബികൃഷ്ണ, അഡ്വ. ശങ്കു ടി. ദാസ് തുടങ്ങിയവര്‍ സംസാരിക്കും. 10ന് വൈകിട്ട് 6ന് പൊതുസമ്മേളനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 12ന് പ്രഭാഷണം ‘ഭീകരതയുടെ അടിവേരുകള്‍’. ഉച്ചക്ക് 2ന് പ്രഭാഷണം ‘കായികവും ഭാരതീയതയും’. 3ന് പ്രഭാഷണം ‘രാമായണവും ആധുനികതയും’, 4.30ന് പ്രഭാഷണം ‘വസുധൈവ കുടുംബകം’. വൈകിട്ട് 6ന് പൊതുസമ്മേളനം മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും.
12ന് വിവേകാനന്ദജയന്തി ദിനത്തില്‍ രാവിലെ 10ന് പ്രഭാഷണം സനാതനധര്‍മ്മവും മനശ്ശാസ്ത്രവും, ഉച്ചക്ക് 2ന് സെമിനാര്‍ ‘ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങള്‍ അവഗണിക്കപ്പെടുന്നു’. 3.15ന് സെമിനാര്‍ ‘വിശ്വമാനവികതയ്ക്ക് മാതാ അമൃതാനന്ദമയിയുടെ സംഭാവന’. 4.15ന് ചര്‍ച്ച ‘സംശുദ്ധ ചലച്ചിത്ര കലാരംഗം’. വൈകിട്ട് 6ന് സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. കാ.ഭാ. സുരേന്ദ്രന് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: