Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ നേതൃത്വത്തില്‍ ഭാരതം അഭിവൃദ്ധിപ്പെട്ടു; ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 10:28 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാമ്പത്തിക വികസനം, സാമൂഹ്യ ഭരണം, വിദേശനയം എന്നിവയില്‍ ഭാരതം കൈവരിച്ച മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച് ബീജിങ് ആസ്ഥാനമായ ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്.

ഷാങ്ഹായിലെ ഫുഡാന്‍ സര്‍വകലാശാലയിലെ ദക്ഷിണേഷ്യന്‍ പഠന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഷാങ് ജിയാഡോങ് എഴുതിയ ലേഖനം നാല് വര്‍ഷത്തിനിടെ ഭാരതം കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ എടുത്തുകാട്ടുന്നു. സാമ്പത്തിക വളര്‍ച്ച, നഗര ഭരണത്തിലെ പുരോഗതി, അന്താരാഷ്‌ട്ര ബന്ധങ്ങളോടുള്ള, പ്രത്യേകിച്ച് ചൈനയുമായുള്ള മനോഭാവത്തിലുള്ള മാറ്റം എന്നിവ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ”ചൈനയും ഭാരതവും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യുമ്പോള്‍, ഭാരത പ്രതിനിധികള്‍ മുമ്പ് വ്യാപാര അസന്തുലിതാവസ്ഥ കുറയ്‌ക്കാനുള്ള ചൈനയുടെ നടപടികളിലാണ് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ ഭാരതത്തിന്റെ കയറ്റുമതി സാധ്യതകളിലാണ് ഊന്നല്‍ നല്കുന്നത്, ജിയാഡോങ് കുറിച്ചു.

രാജ്യത്തിന്റെ ആത്മവിശ്വാസം വളര്‍ത്താനുള്ള ശ്രമങ്ങളെ ലേഖനം അഭിനന്ദിക്കുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തികവും സാമൂഹികവുമായ വികസനത്തിലൂടെ, ഒരു ‘ഭാരത ആഖ്യാനം’ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഭാരതം കൂടുതല്‍ തന്ത്രപരമായ ആത്മവിശ്വാസം നേടി.’ പാശ്ചാത്യരാജ്യങ്ങളുമായുള്ള ജനാധിപത്യ സമവായത്തിന് ഊന്നല്‍ നല്കുന്നതില്‍നിന്ന് ജനാധിപത്യ രാഷ്‌ട്രീയത്തിന്റെ ‘ഭാരത സവിശേഷത’ ഉയര്‍ത്തിക്കാട്ടുന്നതിലേക്ക് നീങ്ങി.

ജനാധിപത്യ രാഷ്‌ട്രീയത്തിന്റെ ഇന്ത്യന്‍ ഉത്ഭവത്തിനാണ് അവര്‍ ഇന്ന് കൂടുതല്‍ ഊന്നല്‍ നല്കുന്നുത്. ചരിത്രപരമായ കോളനിവാഴ്ചയുടെ നിഴലില്‍നിന്ന് രക്ഷപ്പെടാനും രാഷ്‌ട്രീയമായും സാംസ്‌കാരികമായും ആഗോള സ്വാധീനം ചെലുത്താനുമുള്ള ഭാരതത്തിന്റെ അഭിലാഷത്തെയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നത് ലേഖനത്തില്‍ പറയുന്നു.

മോദിയുടെ കീഴിലുള്ള വിദേശനയ തന്ത്രത്തെ ലേഖനം പ്രകീര്‍ത്തിക്കുന്നു. യുഎസ്, ജപ്പാന്‍, റഷ്യ തുടങ്ങിയ പ്രമുഖ ആഗോള ശക്തികളുമായുള്ള ബന്ധത്തിന് കരുത്തേകുന്നതും റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തില്‍ സൂക്ഷ്മമായ നിലപാട് പ്രകടിപ്പിക്കുന്നതും ലേഖനം ഉയര്‍ത്തിക്കാട്ടുന്നു. ഭാരതം വ്യക്തമായും വന്‍ശക്തി എന്ന തന്ത്രത്തിലേക്ക് നീങ്ങുകയാണ്. എപ്പോഴും ഒരു ലോകശക്തിയായി സ്വയം കണക്കാക്കുന്നു. മാറിയ, കൂടുതല്‍ ശക്തവും ദൃഢവുമായ ഭാരതത്തെ പല രാജ്യങ്ങളും പരിഗണിക്കേണ്ട പുതിയ ഭൗമരാഷ്‌ട്രീയ ഘടകമായി മാറി, ലേഖനത്തില്‍ പറയുന്നു.

Tags: chinaNarendra ModiGlobal Times
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.