തിരുവനന്തപുരം: ബംഗാളിലും ത്രിപുരയിലും സിപിഎമ്മിനെ തുടച്ച് നീക്കിയത് ബിജെപിയാണെന്നും കേരളത്തിലും സിപിഎമ്മിനെ ബിജെപി തന്നെ തുടച്ച് നീക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു. നിയമസഭയിലേക്ക് സിപിഎമ്മെന്നും ലേക്സഭയിലേക്ക് കോണ്‍ഗ്രസ് എന്നുമാണ് ഇരുകൂട്ടരും തമ്മില്‍ ധാരണയില്‍ ഉള്ളത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നല്ലാതെ രാജ്യത്ത് ഒരിടത്ത് നിന്നും ജയിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് കേരളത്തില്‍ പിണറായി ഭരിച്ചോട്ടെ എന്ന് രാഹുലും കുറച്ച് പേരെ ലോക്സഭയിലേക്ക് തരാമെന്ന് യെച്ചൂരിയും തമ്മില്‍ ധാരണയിലെത്തിയതാണ്.
എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ ഒരു മുന്നണിയുടെ ഭാഗമായി നിന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എവിടെ വരെയെത്തി എന്നത് എല്ലാവര്ക്കും അറിയാം. സിബിഐ വരുമ്പോള്‍ കേന്ദ്രവേട്ട എന്ന് പറഞ്ഞ് ഒന്നിക്കുന്നത് പിണറായി വിജയനും വി.ഡി. സതീശനുമാണ്. അതുകൊണ്ട് അന്വേഷണത്തില്‍ ഒത്തുകളിയെന്ന വാദം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്ത്രീ സമൂഹം ബിജെപിക്ക് ഒപ്പമെന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനം വ്യക്തമാക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമായ പദ്ധതികള്‍ നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അതിന്റെ ഗുണഫലം കിട്ടാതെ ഇരിക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. വനിതാബില്‍ നരേന്ദ്ര മോദി നടപ്പാക്കിയപ്പോള്‍ അതിന് വേണ്ടി സംസാരിച്ചുനടന്ന പലരും മിണ്ടാതെയായി. അരി ലഭ്യമാകണമെങ്കില്‍ പിണറായി അല്ല നരേന്ദ്ര മോദി തന്നെ വിചാരിക്കണമെന്ന് മറിയക്കുട്ടിയെ പോലുള്ളവര്‍ പറഞ്ഞു തുടങ്ങിയെന്നും വി. മുരളീധരന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വരവ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുകൂല അന്തരീക്ഷമൊരുക്കി. തൃശ്ശൂരിലെയും സമീപ ജില്ലകളിലെയും മഹിളാ സാന്നിധ്യമാണ് അവിടെ കണ്ടത്. സംസ്ഥാനം മുഴുവന്‍ ഉള്ളവര്‍ എത്തിയിരുന്നുവെങ്കില്‍ തേക്കിന്‍കാട് മൈതാനത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അവസ്ഥയിലാകുമെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: