ബെയ്റൂട്ട്: ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് ഡെപ്യൂട്ടി ചീഫ് സലാഹ് അല്അറൂറി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് ഹിസ്ബുള്ള തലവന്‍. ലെബനനെതിരെ യുദ്ധം ചെയ്യുന്നതിന് ഇസ്രായേല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഹമാസ് നേതാവിന്റെ മരണത്തിന് പകരം ചോദിക്കുമെന്നും ഹിസ്ബുള്ള തലവന്‍ ഹസന് നസ്റല്ല പറഞ്ഞു.
ശത്രുകള്‍ ലെബനനെതിരെ യുദ്ധം ചെയ്യാന്‍ വിചാരിച്ചാല്‍, ഞങ്ങള്‍ നിയന്ത്രണമില്ലാതെ, നിയമങ്ങളില്ലാതെ, പരിധികളില്ലാതെ പോരാടും. ഇറാനില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്പ്പറേഷന് ജനറല്‍ ഖാസിം സുലൈമാനിയുടെ നാലാം വാര്‍ഷികം അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസന് നസ്റല്ല.
ഞങ്ങള്‍ യുദ്ധത്തെ ഭയപ്പെടുന്നില്ല. സൂക്ഷ്മമായ കണക്കുകൂട്ടലുകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ മുന്‍നിരയില്‍ പോരാടുന്നത്. ചൊവ്വാഴ്ച രാത്രി ബെയ്റൂട്ടിലെ ദഹിയേയില്‍ വെച്ച് ഇസ്രായേല്‍ അറൂറിയെ കൊലപ്പെടുത്തിയെന്ന് ഇറാന് പിന്തുണയുള്ള ലെബനീസ് ഭീകരസംഘടനയും ഹമാസും ആരോപിച്ചു. ആക്രമണത്തെ വലിയതും അപകടകരവുമായ കുറ്റകൃത്യമായി ആണ് നസ്റല്ല വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: