അയോദ്ധ്യ: ഭീകരാക്രമണമടക്കം തടഞ്ഞ് മൂന്നു പതിറ്റാണ്ട് രാമജന്മഭൂമിക്കു കാവല്‍നിന്ന സിആര്‍പിഎഫ് രാമജന്മഭൂമിയില്‍ നിന്ന് പിന്മാറുന്നു. ഉത്തര്‍പ്രദേശ് പോലീസിന്റെ സ്പെഷല്‍ ടാസ്ക് ഫോഴ്സിനാണ് ഇനി ശ്രീരാമജന്മഭൂമിയുടെ സംരക്ഷണച്ചുമതല.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കു ശേഷം എസ്ടിഎഫ് സുരക്ഷ ഏറ്റെടുക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ സംരക്ഷണം സിആര്‍പിഎഫ്, സ്പെഷല്‍ ടാസ്ക് ഫോഴ്സ്, പ്രവിശ്യ സായുധ പോലീസ് സേന (പിഎസി) എന്നിവയ്ക്കാണ്.
ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പൂര്‍ണ അധീനതയിലുള്ള 70 ഏക്കര്‍ പ്രദേശവും ശ്രീരാമക്ഷേത്രവും സംരക്ഷിക്കാനുള്ള ദൗത്യമാണ് യുപി പോലീസിന്റെ സ്പെഷല്‍ ടാസ്ക് ഫോഴ്സിന്. ശ്രീരാമജന്മഭൂമിക്കു നേരേ 2005ല്‍ നടന്ന ഭീകരാക്രമണം പ്രതിരോധിക്കുകയും അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തത് സിആര്പിഎഫായിരുന്നു.
തര്‍ക്ക മന്ദിരത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് അയോധ്യയില്‍ സിആര്‍പിഎഫിനെ നിയോഗിച്ചത്. ശ്രീരാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സേനയെ പ്രദേശത്തുനിന്ന് പിന്‍വലിക്കുന്നത്. ഘട്ടംഘട്ടമായാണ് സിആര്‍പിഎഫിന്റെ പിന്മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: