ശബരിമല: മകരവിളക്കിന് 11 ദിവസം മാത്രം ശേഷിക്കെ അരവണ ക്ഷാമം രൂക്ഷം. കണ്ടെയ്‌നര്‍ ക്ഷാമത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ശബരിമലയില്‍ അരവണ പ്രസാദ വിതരണത്തില്‍ ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആദ്യം ഒരു തീര്‍ത്ഥാടകന് 10 ടിന്‍ അരവണയായി നിജപ്പെടുത്തിയിരുന്നു. പിന്നീടത് അഞ്ചായി പരിമിതപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരത്തോടെ രണ്ടായി വീണ്ടും കുറച്ചു.
പുതിയ കണ്ടെയ്‌നറുകളില്‍ നിര്‍മാണം ആരംഭിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുമ്പോഴാണ് ഭക്തര്‍ക്കുള്ള പ്രസാദ വിതരണത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത്. നിയന്ത്രണം കടുപ്പിച്ചതോടെ പ്രസാദ വിതരണ കൗണ്ടറില്‍ തീര്‍ത്ഥാടകരുടെ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്. ദേവസ്വം ബോര്‍ഡും- പോലീസും തമ്മിലുള്ള അധികാര വടം വലിയില്‍ ഭക്തര്‍ ദുരിതം അനുഭവിക്കുന്നതിന് പിന്നാലെയാണ് അരവണ പ്രസാദത്തില്‍ കടുത്ത ക്ഷാമം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: