Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സ്ത്രീശക്തിക്ക് മോദിയുടെ ഗ്യാരന്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 11:59 pm IST
in News

തൃശ്ശൂര്‍: വികസനത്തിനും ക്ഷേമത്തിനും മോദിയുടെ ഗ്യാരന്റിയെന്ന് വടക്കുംനാഥനെ സാക്ഷിനിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ലക്ഷങ്ങള്‍ അണിനിരന്ന സ്ത്രീശക്തി സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീശക്തിയുടെ വികസനമാണ് രാജ്യത്തിന്റെ വികസനം. ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, വനിതകള്‍ എന്നീ നാല് വിഭാഗങ്ങളുടെ വികാസമാണ് പുരോഗതിക്കടിസ്ഥാനം.

വനിതാ സംവരണം നിയമമാക്കുമെന്നത് മോദിയുടെ ഗ്യാരന്റിയായിരുന്നു. മുത്തലാഖിന്റെ അനീതിയില്‍ നിന്ന് മുസ്ലീം സഹോദരിമാരെ രക്ഷിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയായിരുന്നു. പത്ത് കോടി വീടുകളില്‍ സൗജന്യപാചക വാതകമെത്തിച്ചു. 12 കോടി വീടുകളില്‍ കുടിവെള്ളമെത്തിച്ചു. ഒരു രൂപയ്‌ക്ക് സാനിട്ടറി നാപ്കിന്‍ നല്കി. സൈന്യത്തില്‍ വനിതകള്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരായി. പ്രസവാവധി 27 ആഴ്ചയായി വര്‍ധിപ്പിച്ചു. ഇതെല്ലാം മോദിയുടെ ഗ്യാരന്റിയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി വനിതാ ക്ഷേമ പദ്ധതികള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് മോദിഗ്യാരന്റിയുടെ കരുത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങളുടെ അടിസ്ഥാന വികസനത്തിന് വേണ്ടി കേന്ദ്രം നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ക്ക് കോണ്‍ഗ്രസ് ഇടത് സഖ്യം എതിര് നില്‍ക്കുന്നു. വികസനത്തിന് നല്കുന്ന ഫണ്ടിന്റെ കണക്ക് ചോദിക്കരുതെന്നാണ് ഇവരുടെ നയം. അഴിമതിയിലും അക്രമത്തിലും കുടുംബ വാഴ്ചയിലും ഇന്‍ഡി മുന്നണിക്കാര്‍ക്ക് ഒരേ മനസാണ്.

സ്വര്‍ണക്കടത്ത് പോലുള്ള കാര്യങ്ങള്‍ ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ക്ഷേത്രങ്ങളെയും ഉത്സവങ്ങളേയും പോലും സാമ്പത്തിക നേട്ടത്തിനായി തകര്‍ക്കുകയാണ്. ശബരിമലയിലെ ദുരവസ്ഥ സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടാണ്. തൃശ്ശൂര്‍ പൂരത്തിനെതിരെയുള്ള നീക്കങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്, മോദി പറഞ്ഞു. കഴിഞ്ഞ ദിവസം മന്നം ജയന്തി ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മന്നത്ത് പദ്മനാഭന്റെ പേര് പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.

എല്ലാ മതവിശ്വാസങ്ങളേയും ആദരവോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടാണ് രാജ്യത്തെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. ക്രിസ്മസിന് ക്രൈസ്തവ ആത്മീയ നേതാക്കള്‍ക്കും പണ്ഡിതര്‍ക്കും വിരുന്നൊരുക്കാനും അനുഗ്രഹം ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായെന്നും മോദി പറഞ്ഞു.

നിശ്ചയിച്ചതില്‍ നിന്നും ഒരുമണിക്കൂര്‍ വൈകി നാല് മണിയോടെയാണ് പ്രധാനമന്ത്രി വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ സമ്മേളന നഗരിയിലെത്തിയത്. മൂന്ന് മണിയോടെ കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂരിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം തൃശ്ശൂരിലെത്തി.

സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്ന ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്ന് റോഡ് ഷോ ആരംഭിച്ചു. തൃശ്ശൂര്‍ പൂരത്തിന് സമാനമായ ജനസാഗരമാണ് മോദിയെ സ്വീകരിക്കാന്‍ എത്തിയത്. ഇരുപുറവും നിന്നവരെ കൈവീശി അഭിവാദ്യം ചെയ്ത് തുറന്ന വാഹനത്തില്‍ നീങ്ങിയ പ്രധാനമന്ത്രി സമ്മേളന നഗരിയിലെത്തിയപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങി ജനസഞ്ചയത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക്.

കെ. സുരേന്ദ്രന്‍ സമ്മേളനത്തില്‍ അധ്യക്ഷനായി. കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍, സഹപ്രഭാരി രാധാ മോഹന്‍ദാസ് അഗര്‍വാള്‍, പി.ടി. ഉഷ എംപി, സുരേഷ്‌ഗോപി, ശോഭന, മിന്നുമണി, വൈക്കം വിജയലക്ഷ്മി, ഡോ. ശോശാമ്മ ഐപ്പ്, ബീന കണ്ണന്‍, ഡോ.എം.എസ്. സുനില്‍, മറിയക്കുട്ടി, ഉമാ പ്രേമന്‍, ശോഭ സുരേന്ദ്രന്‍, ഡോ.ജെ. പ്രമീളാ ദേവി, ടി.പി. സിന്ധുമോള്‍, പ്രൊഫ.വി.ടി.രമ, അഡ്വ.സി. നിവേദിത, നവ്യ ഹരിദാസ്, സിനി മനോജ്, തുഷാര്‍ വെള്ളാപ്പള്ളി, കുമ്മനം രാജശേഖരന്‍, എ.പി. അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, ജോര്‍ജ് കുര്യന്‍, പി. സുധീര്‍, അഡ്വ.കെ.കെ. അനീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: women empowermentPrime Minister Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം
India

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

India

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.