Categories: Business

അടുത്ത് 12 മാസത്തില്‍ ഡോളറിനെതിരെ രൂപ ശക്തിപ്പെടും; ഡോളറിന് 81 രൂപയാകും; വിദേശനിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകും: ഗോള്‍ഡ്മാന്‍ സാക്സ്

അടുത്ത 12 മാസങ്ങളില്‍ രൂപ ഡോളറിനെതിരെ ശക്തിപ്രാപിക്കുമെന്നും ഒരു ഡോളറിന് 81 രൂപ എന്ന നിരക്കിലേക്ക് ഉയരുമെന്നും ആഗോള നിക്ഷേപക ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്. വിദേശത്ത് നിന്നും വന്‍തോതില്‍ വിദേശനിക്ഷേപം ഇന്ത്യയിലെത്തുമെന്നതിനാലാണിതെന്നും ഗോള്‍ഡ്മാന്‍ സാക്സ് കണക്കുകൂട്ടുന്നു.

Published by

മുംബൈ: അടുത്ത 12 മാസങ്ങളില്‍ രൂപ ഡോളറിനെതിരെ ശക്തിപ്രാപിക്കുമെന്നും ഒരു ഡോളറിന് 81 രൂപ എന്ന നിരക്കിലേക്ക് ഉയരുമെന്നും ആഗോള നിക്ഷേപക ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്. വിദേശത്ത് നിന്നും വന്‍തോതില്‍ വിദേശനിക്ഷേപം ഇന്ത്യയിലെത്തുമെന്നതിനാലാണിതെന്നും ഗോള്‍ഡ്മാന്‍ സാക്സ് കണക്കുകൂട്ടുന്നു.

അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തേക്ക് ഡോളറിന് 82.83 രൂപ എന്ന നിരക്കില്‍ രൂപ തുടരുമെങ്കിലും പിന്നീടങ്ങോട്ട് ശക്തിപ്രാപിക്കും.

അവരുടെ കക്ഷികള്‍ക്ക് നല്‍കിയ നോട്ടുകളിലാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ ഈ വിലയിരുത്തല്‍. 2024ല്‍ അമേരിക്ക ഡോളറിനുള്ള പലിശനിരക്ക് കൂട്ടില്ലെന്നതിനാല്‍ വിദേശത്ത് നിന്നും വന്‍തോതില്‍ ഓഹരിവിപണി ലാക്കാക്കി ഇന്ത്യയിലേക്ക് കൂടുതല്‍ പണം ഒഴുകുമെന്നും ഗോള്‍ഡ്മാന്‍ സാക്സ് വിലയിരുത്തുന്നു.

ജെപി മോര്‍ഗന്റെ ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യയിലെ ബോണ്ടുകള്‍ കൂടി ഇടം പിടിക്കുന്നതോടെ ഇന്ത്യയിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകും. 23 സര്‍ക്കാര്‍ ബോണ്ടുകളിലേക്ക് ഏകദേശം 33000 കോടി ഡോളര്‍ നിക്ഷേപം എത്തുമെന്ന് പറയുന്നു.

വിതരണശൃംഖലയില്‍ സംഭവിക്കുന്ന വൈവിധ്യവല്‍ക്കരണം ഇന്ത്യയ്‌ക്ക് അനുകൂലമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതും ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപം ഒഴുക്കും.

രൂപ ശക്തിപ്പെടാനുള്ള എല്ലാ ഘടകങ്ങളും ഇന്ത്യയ്‌ക്കുണ്ട്. കുറഞ്ഞ വിദേശക്കടം, കുറഞ്ഞ കറന്‍റ് അക്കൗണ്ട് കമ്മി, പൊതുവിപണിയിലെ ശക്തമായ മൂലധന ഒഴുക്ക്, ആവശ്യത്തിനുള്ള വിദേശ നാണ്യ ശേഖരം- ഇതെല്ലാം ഇന്ത്യയ്‌ക്ക് അനുകൂലമായ ഘടകങ്ങളാണ്. ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി 2023ല്‍ ജിഡിപിയുടെ ഒരു ശതമാനവും 2024ല്‍ ജിഡിപിയുടെ 1.3 ശതമാനവും ആയിരിക്കുമെന്നും ഗോള്‍ഡ് മാന്‍ സാക്സ് കണക്കുകൂട്ടുന്നു. നേരത്തെ ഇത് യഥാക്രമം 1.3 ശതമാനവും 1.9 ശതമാനവും ആയിരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക