കഴിഞ്ഞ ദിവസം അന്തരിച്ച വിജയകാന്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം ക്യാപ്റ്റനായിരുന്നു. സിനിമകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ജനഹൃദയം കവര്‍ന്ന അദ്ദേഹത്തിന് എല്ലാത്തിലും വലുത് ദേശീയ താത്പര്യമായിരുന്നുവെന്നും ഭാരതിദാസന്‍ സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ മോദി പറഞ്ഞു.
വിട പറഞ്ഞ കാര്‍ഷിക ശാസ്ത്രജ്ഞന് എം.എസ്. സ്വാമിനാഥനെയും അദ്ദേഹം അനുസ്മരിച്ചു. തമിഴ്നാട്ടിലെ വെള്ളപ്പൊക്കത്തില്‍ ജിവന് നഷ്ടമായവര്‍ക്കും മോദി ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: