തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്സിറ്റിവിറ്റിയാണെന്ന കാര്യം കോണ്‍ഗ്രസിനറിയില്ലെന്നും ബിജെപിക്ക് അത് നന്നായി അറിയാമെന്നും രാഷട്രീയ നിരീക്ഷകനായ ഫക്രുദ്ദീന്‍ അലി. രാമന് വടക്കേയിന്ത്യക്കാര്‍ക്ക് എന്താണെന്ന് വടക്കേയിന്ത്യയില്‍ പഠിച്ച തനിക്ക് നന്നായി അറിയാമെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു. ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവര്‍ പരസ്പരം അഭിസംബോധന ചെയ്യുന്നത് തന്നെ ഹേ റാം, റാം റാം എന്നൊക്കെ പറഞ്ഞാണ്. അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വിളിച്ചിട്ട് കോണ്‍ഗ്രസ് പോയില്ലെങ്കില്‍ ബിജെപി അത് ശരിക്കും അനുകൂലമായി മാറും. അഞ്ചോ പത്തോ വര്‍ഷത്തേക്ക് കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള സാധ്യതയെ തടഞ്ഞുനിര്‍ത്താന്‍ രാമക്ഷേത്രത്തിന്റെ കാര്യം പറഞ്ഞ് ബിജെപിയ്ക്ക് കഴിയും. – ഫക്രുദ്ദീന്‍ അലി പറഞ്ഞു.
ഇന്ത്യ ഒരു സെമി ഫ്യൂഡല്‍ രാജ്യമാണ്. അവിടെ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ആ ഹിന്ദുക്കളൊന്നും ഹിന്ദുത്വ വാദികളുമല്ല. – ഫക്രുദ്ദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: