Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഗുണപ്രധാനമാകട്ടെ നാമം; കുട്ടിക്ക് പേരിടുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 06:53 pm IST
inNews

നാമപ്രഖ്യാപനം

മനുഷ്യനെ ഏതു പേരില്‍ വിളിക്കുന്നുവോ അവന് അതനുസരിച്ചുള്ള നേരിയ അനുഭൂതി ഉളവാകുന്നു എന്നത് മനഃശാസ്ത്രപരമായ ഒരു വസ്തുതയാണ്. വിളിക്കുന്നവരും വിളിക്കപ്പെടുന്നവരുടെ പേരിന് അനുസൃതമായ വ്യക്തിത്വത്തെ ചെറുതോ വലുതോ ആയ തോതില്‍ സങ്കല്പിക്കുന്നു. അതിനാല്‍ പേരിന് അതിന്റേതായ പ്രാധാന്യമുണ്ട്. മനോഹരമായ പേരുതന്നെ തെരഞ്ഞെടുത്ത് ഇടണം.

കുട്ടിക്ക് പേരിടുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കണം.

1.ഗുണപ്രധാനമായ പേരിടുക. ഉദാ: സത്യന്‍, മൃത്യുഞ്ജയന്‍, വിജയന്‍, അജയന്‍, പ്രതാപന്‍, ജിതേന്ദ്രന്‍, പവിത്രന്‍, സുധീരന്‍ ഇത്യാദി. ഇതുപോലെതന്നെ പെണ്‍കുട്ടികള്‍ക്ക് പ്രഭ, ക്ഷമ, സുശീല, മായ, ശാന്തി, സത്യവതി, പ്രതിഭ എന്നിങ്ങനെയുള്ള പേരുകള്‍.

2.മഹാപുരുഷന്മാരുടേയും ദേവീദേവന്മാരുടേയും പേരുകള്‍ കുട്ടികള്‍ക്ക് ഇടാവുന്നതാണ്. ഉദാ: ഗണേശന്‍, രാമന്‍, ശിവന്‍, ശങ്കരന്‍, കൃഷ്ണന്‍, വാസുദേവന്‍, ഭരതന്‍, ലക്ഷ്മണന്‍, സുഭാഷ്, പരാശരന്‍, രവീന്ദ്രന്‍, കാര്‍ത്തികേയന്‍, കമലേശന്‍, ഗൗതമന്‍, വിഷ്ണു, മോഹന്‍ ഇത്യാദി. പെണ്‍കുട്ടികള്‍ക്ക് കൗസല്യ, സുമിത്ര, യശോദ, ദേവകി, പാര്‍വ്വതി, ദമയന്തി, പദ്മാവതി, ലക്ഷ്മി, കമല, സരസ്വതി, ഗായത്രി, സീത, ഉര്‍മ്മിള, അനസൂയ ഇത്യാദി പേരുകള്‍ ഇടുക.

3.പ്രകൃതിവൈശിഷ്ട്യങ്ങളുടെ പേരിലും കുട്ടികള്‍ക്ക് പേരിടാവുന്നതാണ്. ഉദാ: രജനീകാന്ത്, അരുണ്‍കുമാര്‍, രത്‌നാകരന്‍, വസന്തകുമാര്‍, അനില്‍, പവനന്‍, പുഷ്പാംഗദന്‍, പ്രകാശ് ഇത്യാദി. പെണ്‍കുട്ടികള്‍ക്ക് രജനി, ഉഷ, സന്ധ്യ, സരിത, ഗംഗ, യമുന, ത്രിവേണി, സുരഭി, സുഷമ ഇത്യാദി പേരുകള്‍ ഇടാം. പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും പേരുകളുടെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടാക്കാന്‍ കഴിയും. അതില്‍നിന്നും ഇഷ്ടാനുസരണം സൗമ്യവും ഉത്സാഹപ്രദവും പ്രേരണാദയകവുമായ പേരു തെരഞ്ഞെടുത്ത് ഇടാം. കുട്ടികളോടു ഇടയ്‌ക്കിടെ അവരുടെ പേരിന്റെ അര്‍ത്ഥം ഇന്നതാണെന്നും ആ ഗുണവിശേഷം അവരില്‍ വികസിപ്പിക്കണമെന്നും ബോധിപ്പിച്ചുകൊണ്ടിരിക്കുക.

ക്രിയയും ഭാവനയും:
മന്ത്രോച്ചാരണം ചെയ്യുന്ന സമയത്ത് പേരെഴുതി അലങ്കരിച്ച തളികയുടേയോ ഫലകത്തിന്റെയോ മേല്‍നിന്ന് തുണി മാറ്റുക. പേര് സകലരേയും കാണിക്കുക. ഈ കാര്യം ആചാര്യനോ ഏതെങ്കിലും മാന്യവ്യക്തിയോ ചെയ്യുക. പ്രഖ്യാപിച്ച ഈ പേര് സകലര്‍ക്കും അഭിമാനം കൊള്ളത്തക്ക വ്യക്തിത്വത്തിന്റെ പ്രതീകമാകുമെന്ന് സങ്കല്പിക്കുക.

ഓം മേധാം തേ ദേവഃ സവിതാ
മേധാം ദേവീ സരസ്വതീ
മേധാം തേ അശ്വിനൗ
ദേവാവാധത്താം പുഷ്‌കരസ്രജൗ

മന്ത്രം ചൊല്ലിക്കഴിയുമ്പോള്‍ എല്ലാവരേയും പേരുകാണിക്കുക. മൂന്നു പ്രാവശ്യം ആശംസാവാക്യം ഘോഷിക്കുക.
1.(പ്രമുഖവ്യക്തി) ശിശുവിന്റെ പേരു പറയുക
‘ചിരായു ആകട്ടെ!’ എന്ന് മറ്റുള്ളവര്‍ പറയുക.
2. (പ്രമുഖവ്യക്തി) ശിശുവിന്റെ പേരു പറയുക
‘ധര്‍മ്മിഷ്ഠന്‍ ആകട്ടെ!’ എന്ന് മറ്റുള്ളവര്‍ പറയുക.
3. വീണ്ടും (പ്രമുഖവ്യക്തി) ശിശുവിന്റെ പേരുപറയുക
‘പുരോഗാമി ആകട്ടെ!’എന്ന് മറ്റുള്ളവര്‍ പറയുക.

Tags: DevotionalHinduismnaming
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

പുതിയ വാര്‍ത്തകള്‍

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.