Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓരോ ഇഷ്ടികയിലുമുണ്ട് ഹൃദയരാമന്‍

രാമക്ഷേത്രം പൂര്‍ത്തിയാകുന്നു... പകുതി പൊളിഞ്ഞ വീടിന്റെ ചിതറിയ ഇഷ്ടികകളില്‍ അയോധ്യാരാമനെ പ്രതിഷ്ഠിച്ച് സന്തോഷ് ദുബെ കാത്തിരിക്കുന്നു. വെടിയുണ്ടകള്‍ക്ക് തകര്‍ക്കാനാവാത്ത സഹനത്തിന്റെയും ധീരതയുടെയും കരുത്തോടെ...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 10:33 am IST
in India
സന്തോഷ് ദുബെ

സന്തോഷ് ദുബെ

ജമുനിയാബാഗിലെ പകുതി പൊളിഞ്ഞ വീടിന് ഒരു കാത്തിരിപ്പിന്റെ കഥ പറയാനുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സന്തോഷ് ദുബെ എടുത്ത തപസിന്റെയും സഹനത്തിന്റെയും കഥ.. രാമന് വേണ്ടി കര്‍സേവയ്‌ക്കു പോയതിന് മുലായത്തിന്റെ പോലീസ് ഏല്പിച്ച മാരകമായ മുറിവും പേറി ദുബെ കാത്തിരുന്നത് ഈ മുഹൂര്‍ത്തത്തിനായാണ്.

1990ലെ കര്‍സേവയില്‍ അയോധ്യയില്‍ താനറിയാതെ ഒരു കിളിപോലും പറക്കില്ലെന്ന് അഹങ്കരിച്ച മുലായത്തിന്റെ കാവലത്രയും തകര്‍ത്ത് തര്‍ക്കമന്ദിരത്തിന് മുകളിലേക്ക് പാഞ്ഞുകയറിയവരില്‍ ഒരാള്‍ ഈ സന്തോഷ് ദുബെയാണ്. കാലിലും കൈയിലുമായി നാല് വെടിയുണ്ടകളാണ് ഏറ്റത്. കലിതീരാത്ത മുലായം സര്‍ക്കാര്‍ പിന്നെയും വേട്ടയാടി. ജമുനിയബാഗിലെ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വീട് അവര്‍ പകുതി ഇടിച്ചു. കതക് തകര്‍ത്തു. സന്തോഷ് അന്നെടുത്ത പ്രതിജ്ഞയാണ് രാമക്ഷേത്രം നിര്‍മിച്ചിട്ടേ ഒരു വീട് പണിയുകയുള്ളൂ എന്നത്. അവര്‍ തകര്‍ത്തിട്ട ഇഷ്ടികകള്‍ ദുബെ സൂക്ഷിച്ചു. ബാലകരാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമേ ആ ഇഷ്ടികകള്‍ സ്വന്തം വീടിനോട് ചേര്‍ക്കുകയുള്ളൂ എന്ന് ശപഥം ചെയ്തു….

1984 ജനുവരി 30ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സരയൂ തീരത്ത് രാമഭക്തര്‍ ഒത്തുചേര്‍ന്ന് പുണ്യനദിയിലെ ജലം കൈയിലെടുത്താണ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്തത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സന്തോഷ് ദുബെ അന്ന് അണിചേര്‍ന്നതാണ് ഈ മുന്നേറ്റത്തില്‍. രാമക്ഷേത്രവിമോചനത്തിനായുള്ള എല്ലാ പ്രക്ഷോഭങ്ങളിലും ദുബൈ പിന്നിലും പലപ്പോഴും മുന്നിലുമായി അണിനിരന്നു.

1990 ലെ കര്‍സേവയില്‍ പങ്കെടുക്കുന്നതിനിടെ പോലീസ് വെടിവയ്‌പില്‍ മാരകമായി പരിക്കേറ്റിട്ടും സന്തോഷ് പിന്മാറിയില്ല. 1992 ഡിസംബര്‍ 6ന് വീണ്ടും കര്‍സേവയ്‌ക്കെത്തി. പായല്‍ മൂടിയ താഴികക്കുടത്തിന് മുകളില്‍ കയറിയെങ്കിലും നിലംപതിച്ചു. ശരീരത്തില്‍ 17 ഒടിവുകള്‍ സംഭവിച്ചു.

മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുകയും വീണ്ടും രാമസേവയില്‍ മുഴുകുകയും ചെയ്തു. 2010ല്‍ ബികാപൂരില്‍ നിന്ന് എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പിന്നീട് ബിസിനസിലേക്കിറങ്ങി. പണം സമ്പാദിച്ചു. ജീവിതം മെച്ചപ്പെട്ടു. ഒരു വീട് സ്വന്തമാക്കാമായിരുന്നെങ്കിലും സന്തോഷ് ദുബൈ അന്ന് ചെയ്ത പ്രതിജ്ഞയില്‍ ഉറച്ചുനിന്നു.

1984 ജനുവരി 30ന് സരയുവിലെ പുണ്യതീര്‍ത്ഥത്തില്‍ തൊട്ട് എടുത്ത ആ പ്രതിജ്ഞയാണ് ജനുവരി 22 ന് സഫലമാകുന്നത്. ശ്രീരാമക്ഷേത്രം പൂര്‍ത്തിയാകുന്നതുവരെ ഇനി ഭഗവാന് മുന്നിലേക്കില്ലെന്ന് 1992ല്‍ തീരുമാനിച്ചതാണ്. എല്ലാ പ്രതിജ്ഞകളും പൂര്‍ത്തിയാകുന്നു. 2024 ജനുവരി 30ന് ജമുനിയാബാഗില്‍ നിന്ന് നഗ്നപാദനായി സന്തോഷ് ദുബെ അയോധ്യയിലേക്ക് എത്തും. ജീവിച്ചിരിക്കുന്ന കര്‍സേവകര്‍ക്കൊപ്പം രാമരാജധാനിയെ പ്രദക്ഷിണം ചെയ്ത് ബാലകരാമനെ ദര്‍ശിക്കും.

‘നാല്പത് വര്‍ഷത്തെ കാത്തിരിപ്പാണ് പൂര്‍ത്തിയാകുന്നത്. ഭഗവാന്‍ ശ്രീരാമനെ അദ്ദേഹത്തിന്റെ സ്വന്തം കൊട്ടാരത്തില്‍ കാണുക എന്നതായിരുന്നു ജീവിതലക്ഷ്യം. അത് യാഥാര്‍ത്ഥ്യമാകുന്നു. ഭഗവാനെ ദര്‍ശിച്ച് മടങ്ങിയതിന് ശേഷം എന്റെ വീടിന് ഞാന്‍ ഇഷ്ടിക പടുക്കും. അതില്‍ ആദ്യ ഇഷ്ടികയില്‍ എന്റെ ഹൃദയരാമനെ പ്രതിഷ്ഠിക്കും, സന്തോഷ് ദുബെ വീണ്ടും പ്രതിജ്ഞയെടുക്കുന്നു.

Tags: AyodhyaSreeRam Janmabhoomi Theertha TempleRam MandirKarsevaks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.