മഞ്ചേരി: സംസ്ഥാന ജൂനിയര്‍ വനിതാ ബാസ്കറ്റ്ബോള്‍ കിരീടം എറണാകുളം സ്വന്തമാക്കി. 47-ാമത് കേരള സംസ്ഥാന ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ ഫൈനലില്‍ തൃശൂരിനെ(70-65) തോല്‍പ്പിച്ചാണ് എറണാകുളം ജേതാക്കളായത്.
എറണാകുളത്തിനായി 33 പോയിന്റ് നേടിയ അമന്‍ഡ മരിയ റോച്ചസിന്റെ മിന്നുന്ന പ്രകടനവും അന്തരാഷ്ട്ര താരം അഭിരാമി നേടിയ 16 പോയിന്റും എറണാകുളത്തിന്റെ വിജയം എളുപ്പമാക്കി.
കൊല്ലം വനിതകള്‍ക്കും തിരുവനതപുരം പുരുഷന്മാര്ക്കും വെങ്കലം നേടാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: