തിരുവനന്തപുരം : ലോകം പുതുവത്സരാഘോഷത്തിന്റെ ആനന്ദത്തിലാണ്. ഇതിനൊപ്പം ഇന്ത്യയിലും കേരളത്തിലും വിവിധയിടങ്ങളില്‍ പുതുവത്സര പിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ കോവളം, ശംഖുംമുഖം കടല്‍ത്തീരങ്ങളില്‍ വലിയ തിരക്കാണനുഭവപ്പെട്ടത്. കനകക്കുന്നിലെ പുഷ്പമേളയും വൈദ്യുതി ദീപാലങ്കാരങ്ങളും കാണാന്‍ ജനം തിക്കിതിരക്കി. തലസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിലും വലിയ തോതില്‍ ആളെത്തി.
വര്‍ക്കല പാപനാശത്തും സന്ധ്യ മുതല്‍ തിരക്കേറി. ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാന്‍ ജനം ഒഴുകുകയായിരുന്നു.കോഴിക്കോട് ബീച്ചിലും കുടുംബസമേതം ആളുകള്‍ ഒഴുകിയെത്തി.
എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് ആളുകള്‍ വലിയ തോതില്‍ എത്തി. വ്യത്യസ്തമായ കലാ-സംഗീത പരിപാടികളും സംഘടിപ്പിച്ചു.പുതുവത്സരം പിറന്ന ശുഭമുഹൂര്‍ത്തത്തില്‍ വെടിക്കെട്ടും വിവിധ ആഘോഷകേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു.
സ്വകാര്യ ക്ലബുകളിലും ഹോട്ടലുകളിലും വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. പുതോവത്സരാഘോഷങ്ങളോടനുബന്ധിച്ച് വലിയ സുരക്ഷ.ാണ് പൊലീസ് ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: