മലപ്പുറം: താനൂരില്‍ പട്ടാപകൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റിലായി. താനൂർ സ്വദേശികളായ സുൾഫിക്കർ, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.
എന്നാല്‍ വെറുതെ നേരംമ്പോക്കിന് (പ്രാങ്ക്) വേണ്ടി തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതാണെന്നാണ് പ്രതികൾ പൊലീസിനോട് വിശദീകരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. കുട്ടി ബഹളം വെച്ച് കുതറിയോടാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ പിന്മാറിയത്. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ അയല്‍വാസികള്‍ തന്നെയാണ് സ്‌കൂട്ടറില്‍ എത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് വിവരം. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത താനൂര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പൊലീസിനോട് ഇത് വെറും തട്ടിക്കൊണ്ടുപോകല്‍ നാടകം (പ്രാങ്ക്) ആണെന്നാണ് യുവാക്കള്‍ വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: