ഹരിദ്വാര്‍: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാമഭക്തര്‍ക്കായി ഒരുക്കുന്ന വിശേഷദര്ശനത്തില് ആദ്യ ഊഴം ദേവഭൂമിയായ ഉത്തരാഖണ്ഡിന്. പതിനാല് വര്‍ഷത്തെ വനവാസത്തിനും രാവണനിഗ്രഹത്തിനും ശേഷം രാമന് അയോധ്യയിലേക്ക് മടങ്ങിയെത്തുന്നുവെന്ന വാര്‍ത്തയെ ഉത്തരാഖണ്ഡിന്റെ വന, പര്‍വത മേഖലകള്‍ ദേവ് ദീപാവലി എന്ന പേരില്‍ ആഘോഷിച്ചാണ് വരവേറ്റത്.
അഞ്ഞൂറ് വര്‍ഷത്തിന് ശേഷം ഭഗവാന് സ്വന്തം ജന്മഭൂമിയില് മടങ്ങിയെത്തുന്നുവെന്ന വാര്‍ത്തയെ വീണ്ടും ദീപാവലിയോടെ ആഘോഷിക്കാനാണ് ഉത്തരാഖണ്ഡിന്റെ തീരുമാനം. ഓരോ സാധാരണക്കാരനും അതിനുള്ള തയാറെടുപ്പിലാണ്.
ജനുവരി 1 മുതല്‍ 15 വരെ ദേവഭൂമിയിലെ 16,000 ഗ്രാമങ്ങളിലെ 20 ലക്ഷം കുടുംബങ്ങളിലെത്തി പ്രാണപ്രതിഷ്ഠാ സന്ദേശം നല്‍കും. ചടങ്ങുകള്‍ കാണാന്‍ അതാതിടങ്ങളില്‍ ഗ്രാമീണര്‍ക്ക് അവസരമൊരുക്കും. ചാര്‍ധാം അടക്കം എല്ലാ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ക്ഷേത്രങ്ങളില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും.
ജൈന, ബുദ്ധ, സിഖ് തുടങ്ങി ഹിന്ദുധര്‍മ്മം പിന്തുടരുന്ന എല്ലാ വിഭാഗങ്ങളും ആഘോഷത്തില്‍ പങ്ക് ചേരും. ഗുരുദ്വാരകളിലും പ്രത്യേകം ചടങ്ങുകള്‍ സംഘടിപ്പിക്കും. പ്രശസ്തമായ ധാര്‍മ്മിക സംഘടന ഗംഗാസഭാ ഹരിദ്വാര്‍ മൂന്ന് ദിവസത്തെ പ്രത്യേക ഗംഗാ ആരതിയോടെ ദീപോത്സവം സംഘടിപ്പിക്കും. നാനക്മട്ടയില് സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിലും അന്ന് ദീപാവലി ആഘോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: