കൊച്ചി: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയിലെ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കി. ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒയാണ് ഉത്തരവിറക്കിയത്.
കാര്‍ണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നാണ് നിര്‍ദേശം. സുരക്ഷയൊരുക്കാനുളള പ്രയാസം കാരണമാണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.
അതിനിടെ, കൊച്ചിന്‍ കാര്‍ണിവലില്‍ നടത്തുന്ന ഗവര്‍ണറും തൊപ്പിയും എന്ന നാടകത്തിന്റെ പേരില്‍ നിന്ന് ഗവര്‍ണര്‍ എന്ന വാക്ക് മാറ്റണമെന്ന ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒയുടെ ഉത്തരവും പുറത്തുവന്നു. ഭരണഘടന പദവിയെ അവഹേളിക്കുന്നതാണ് നാടകത്തിന്റെ പേരെന്ന ബി ജെ പിയുടെ പരാതിയിലാണ് നടപടി.അതേ സമയം, നാടകത്തില്‍ രാഷ്‌ട്രീയമില്ലെന്ന് അറിയിച്ച കൊച്ചി നാടക് മേഖല സമിതി ഇന്ന് നാടകം അവതരിപ്പിക്കില്ലെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: