ശബരിമല: അയ്യപ്പഭക്തരെ അപമാനിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. ശബരിമല തീര്‍ത്ഥാടനത്തിനെത്തി പാതിവഴിയില്‍ മടങ്ങിയവര്‍ ഭക്തരല്ലെന്ന് മന്ത്രി പറഞ്ഞു.
മാലയൂരി മടങ്ങിയവര്‍ ബോധപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ വന്നവരാണെന്നും മന്ത്രി പറഞ്ഞു. വേറെ ലക്ഷ്യത്തോട് കൂടിയാണ് ഇവരില്‍ ഭൂരിഭാഗവും എത്തിയത്. മാലയൂരി മടങ്ങിയവരുടെ ഭക്തി പരിശോധിക്കേണ്ടതുണ്ട്. ഇത്രയും കഷ്ടപ്പെട്ട് എത്തിയവര്‍ മാലയൂരി മടങ്ങുമോ. അവര്‍ക്ക് വെറെ പല ലക്ഷ്യങ്ങളും ഉണ്ട്. മണിക്കൂറുകള്‍ ദര്‍ശനത്തിന് കാത്ത് നിന്ന് മനം മടുത്ത് പമ്പയില്‍ മാലയൂരി മടങ്ങിയ തീര്‍ത്ഥാടകരെയാണ് ദേവസ്വം മന്ത്രി അപമാനിച്ചത്.
കഴിഞ്ഞ ദിവസവും പമ്പയില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് നെയ്തേങ്ങ ഉടച്ച് പമ്പാ ഗണപതി ക്ഷേത്രത്തില്‍ മാലയൂരി മടങ്ങിയത്.
പമ്പാ ത്രിവേണിയിലെ പൊരിവെയിലില്‍ മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും ഭക്തര്‍ക്ക് ദര്‍ശനം ലഭിച്ചില്ല. ഇതോടെ ഇതര സംസ്ഥാനക്കാര്‍ അടക്കം ആയിരക്കണക്കിന് ഭക്തരാണ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. പന്തളത്തും മറ്റ് ഇടത്താവളങ്ങളിലും തീര്‍ത്ഥാടനം അവസാനിപ്പിച്ച് മടങ്ങിയ നൂറ് കണക്കിന് തീര്‍ത്ഥാടകരുണ്ട്.
അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഭക്തരെ അധിക്ഷേപിച്ച് രക്ഷപെടാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് ഹൈന്ദവ സംഘടനകള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: