കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് വേള്‍ഡ് വൈഡ് ഇന്ത്യയുടെ എന്‍ആര്‍ഐ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ് മുന്‍ ടൂറിസം പോലീസ് ഉദ്യോഗസ്ഥന്‍ പി.എസ്. രഘുവിന്. അദ്ദേഹത്തിന്റെ സഹായങ്ങളും പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് അന്തര്‍ദേശീയ പുരസ്‌കാരം നല്‍കുന്നത്. ജനുവരി 9ന് ദല്‍ഹിയില്‍ വച്ച് കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും.
ടൂറിസം പോലീസ് ആയിരിക്കേ പി.എസ്. രഘുവിന്റെ സാമൂഹിക പ്രതിബന്ധതയും, വിദേശീയര്‍ക്കടക്കം നല്‍കിയ സഹായങ്ങളുമാണ് അദ്ദേഹത്തെ അന്തര്‍ദേശിയ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ടൂറിസം പോലീസില്‍ ജോലി ചെയ്തിരുന്ന സമയത്ത് നിരവധി വിദേശീയരെ സഹായിച്ചതിന് കേന്ദ്ര സര്‍ക്കാരും, വിവിധ വിദേശ എംബസികളും, പോലീസ് ഡിപ്പാര്‍ട്ടമെന്റുകളുടേയും അഭിനന്ദനവും രഘുവിന് ലഭിച്ചിട്ടുണ്ട്.
നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് രഘു.
പി.എസ്. രഘു @ 50; 2005 മുതല്‍ പോലീസ് സര്‍വ്വിസില്‍
അഞ്ചര വര്‍ഷം ഇന്റര്‍നാഷണല്‍ ടൂറിസം പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ 18 വര്‍ഷം പോലീസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവില്‍, അമേരിക്ക, ഫ്രാന്‍സ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ സഹായിച്ചതിന്റെ പേരില്‍ കോണ്‍സുലേറ്റ് ജനറല്‍മാര്‍ ഉള്‍പ്പടെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്.
വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിവിധ സംസ്ഥാന പോലീസുകളുടെ ഉള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളാ പോലീസ് ഡിജിപി, ഐജി എന്നിവരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളാ പോലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയാണ്.
മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസുകളും ,ഗ്ലോബല്‍ പീസ് അതോറിട്ടിയുമായി സഹകരിച്ച് ലഹരിക്കെതിരെ ഇന്ത്യ മുഴുവന്‍ ബോധവത്ക്കരണ യാത്രകളും രഘു നടത്തിയിട്ടുണ്ട്. കേരളാ പോലീസ് ജനമൈത്രിയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പി.എസ്. രഘുവിന്റെ സര്‍വ്വീസ് അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി സംസാരിക്കുന്ന സാക്ഷ്യങ്ങള്‍ എന്ന പേരില്‍ പുസ്‌കവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: