ന്യൂദല്‍ഹി: ശീതക്കാറ്റ് നഗരത്തെ പിടികൂടിയതോടെ രാജ്യതലസ്ഥാനത്തെ മൂടല്‍മഞ്ഞ് വിഴുങ്ങി. ഇത് ദല്‍ഹിയില്‍ ട്രെയിന്‍, വിമാനം വൈകുന്നതിന് കാരണമായെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അധികൃതര്‍ അറയിച്ചു.
ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിനിടയിലും എയര്‍പോര്‍ട്ടിന്റെ ഗേറ്റുകളില്‍ യാത്രക്കാര്‍ ക്യൂ നില്‍ക്കുന്നത് പ്രകടമായിരുന്നു. മൂടല്‍മഞ്ഞ് കാരണം 134 ഫ്ളൈറ്റുകളെ (ആഭ്യന്തര, അന്തര്‍ദേശീയ) വരവും പുറപ്പെടലും ബാധിച്ചതായി ദല്‍ഹി വിമാനത്താവളം റിപ്പോര്‍ട്ട് ചെയ്തു.
22 trains running late in Delhi area due to fog: Indian Railways pic.twitter.com/wg9QysLthE
— ANI (@ANI) December 28, 2023
ന്യൂദല്‍ഹിയില്‍ നിന്ന് 35 അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയപ്പോള്‍ 28 രാജ്യാന്തര വിമാനങ്ങളും വൈകി. ദൂരക്കാഴ്ച കുറവായതിനാല്‍ ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനിലും 22 ട്രെയിനുകള്‍ വൈകി. ഹൗറ ന്യൂഡല്‍ഹി രാജധാനി, ജമ്മു താവി രാജധാനി തുടങ്ങിയ ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകിയാണ് ഓടിയത്.
കടുത്ത തണുപ്പിനിടയിലും നിരവധി യാത്രക്കാര്‍ കാത്തുനില്‍ക്കുന്നതായി സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ചു. വ്യാഴാഴ്ച താപനില 7.8 ഡിഗ്രി സെല്‍ഷ്യസിലും കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസിലും എത്തുമെന്ന് ഐഎംഡി പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: