തിരുവനന്തപുരം: ഒരാഴ്ച നീണ്ട ഇടവേളയ്ക്ക് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും. ഡൽഹിയിൽ നിന്നും ഇന്ന് വൈകിട്ടോടെയാകും തിരികെ എത്തുക. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ആകും ഗവർണർ എത്തുക.
ഗവർണർക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഗവർണർ ഡൽഹിയിലേക്ക് പോകുന്ന വഴിക്കും എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: