മലപ്പുറം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് മുസ്ലിം ലീഗ്. ബിജെപിയുടെ അജണ്ടയില്‍ കോണ്‍ഗ്രസ് വീഴരുതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മുന്നറിയിപ്പ് നല്കി.
ശ്രീരാമ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിനും ക്ഷണം ലഭിച്ച സാഹചര്യത്തിലാണ് പി.എം.എ. സലാമിന്റെ മുന്നറിയിപ്പ്. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ബിജെപി വര്‍ഗീയ കലാപം ഉണ്ടാക്കിയിരുന്നു.ഇപ്പോഴും വര്‍ഗീയ വികാരങ്ങള്‍ ചൂഷണം ചെയ്യലാണ് അവര്‍ തുടരുന്നതെന്നും സലാം വാദമുയര്‍ത്തി.
രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത നേരത്തേ രംഗത്തെത്തിയിരുന്നു.കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് മാറ്റിയില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും സമസ്ത മുന്നറിയിപ്പ് നല്കി.
രാജ്യത്തെ ഹിന്ദുത്വവത്കരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും സമസ്ത ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: