Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്രിസ്മസ്‌ അവധിക്കാലം ആഘോഷമാക്കാന്‍ ഇടുക്കിയിലേക്ക് വിരുന്നെത്തിയത് മുക്കാല്‍ ലക്ഷത്തോളം വിനോദസഞ്ചാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 06:33 pm IST
in Idukki, Travel
പാഞ്ചാലിമേട്

പാഞ്ചാലിമേട്

തൊടുപുഴ: ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ മൂന്നാറും വാഗമണ്ണും തേക്കടിയും അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിതോടെ ഇടുക്കി അക്ഷരാര്‍ത്ഥത്തില്‍ ഹൗസ് ഫുള്ളായി. മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ മാത്രമെത്തിയത് മുക്കാല്‍ ലക്ഷത്തിലേറെ പേരാണ്.

ക്രിസ്മസ് ദിനമായ തിങ്കളാഴ്ച 28,233 സഞ്ചാരികളാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശച്ചത്. വാഗമണ്ണിലാണ് അഭൂതപുര്‍വമായ തിരക്കനുഭവപ്പെട്ടത്. ചില്ലുപാലമുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ക്രിസ്മസിന് 6968 പേരും ഞായറാഴ്ച 7110 പേരും എത്തി. അവധിദിനങ്ങള്‍ ആഘോഷമാക്കാന്‍ പതിനായിരങ്ങള്‍ വാഹനങ്ങളില്‍ ഒഴുകിയെത്തിയതോടെ പ്രധാന റോഡുകളിലെല്ലാം കുരുക്ക് രൂക്ഷമായി.

വാഗമണ്‍ ചില്ലുപാലം

പല സഞ്ചാരികളും മണിക്കൂറുകളെടുത്താണ് ഓരോ കിലോമീറ്ററും താണ്ടിയത്. ഡിസംബര്‍ 20 മുതല്‍ തുടങ്ങിയ തിരക്ക് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ടൂറിസം മേഖലയില്‍ തിരക്ക് മൂലം മുറികള്‍ കിട്ടാത്ത അവസ്ഥയായിരുന്നു. മുറികള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും വാഹനത്തിനുള്ളിലും മറ്റുമാണ് രാത്രി കഴിച്ചുകൂട്ടിയത്. തിരക്ക് മൂലം പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നവരും ഏറെ. 23 മുതല്‍ പ്രതിദിനംഅയ്യായിരത്തിലേറെ സഞ്ചാരികളാണ് വാഗമണ്‍ മൊട്ടക്കുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഞായറാഴ്ച അത് പതിനായിരത്തിന് അടുത്തെത്തി. പരുന്തുംപാറ, പാഞ്ചാലിമേട് കേന്ദ്രങ്ങളിലെ സ്ഥിതിയും മറിച്ചല്ല. മൊട്ടക്കുന്നുകള്‍, പുല്‍മേടുകള്‍ എന്നിവിടങ്ങള്‍ നിറഞ്ഞ് എല്ലാ ദിവസവും സഞ്ചാരികളാണ്. ശ്രീനാരായണപുരം, പൊന്മുടി, കള്ളിമാലി, ചതുരംഗപ്പാറ എന്നിവിടങ്ങള്‍ സഞ്ചാരികളാല്‍ നിറഞ്ഞു.

അവധി ദിവസങ്ങളില്‍ മുട്ടം മലങ്കര ടൂറിസം ഹബ്ബ് സന്ദര്‍ശിച്ചത് 8000ല്‍പരം ആളുകള്‍. ക്രിസ്മസ് ദിനമായ തിങ്കളാഴ്‌ച്ച മാത്രം 3500ല്‍ പരം ആളുകളാണ് ഇവിടെക്ക് എത്തിയത്. കുട്ടികളുടെ പാര്‍ക്ക്, അണക്കെട്ടിന്റേയും ചുറ്റ് പ്രദേശങ്ങളിലേയും സന്ദര്‍ശനം, എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങള്‍ മാത്രമാണ് മലങ്കര ഹബ്ബില്‍ ഒരുക്കിയിട്ടുള്ളത്. എങ്കിലും നിത്യവും അനേകം ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഹബ്ബിനോട് അനുബന്ധിച്ച് സജ്ജമാക്കിയ മ്യൂസിക്ക് സിസ്റ്റത്തില്‍ നിന്ന് ഒഴുകിയെത്തുന്ന മെലഡി ഗാനങ്ങള്‍, വൈകുന്നേരങ്ങളില്‍ തെളിയുന്ന വൈദ്യുത ദീപാലങ്കാരങ്ങള്‍ ഇതൊക്കെ കാണാനും ആസ്വദിക്കാനും കുടുംബ സമേതമാണ് ജനങ്ങള്‍ ഇവിടേക്ക് എത്തുന്നത്.

വാഹനങ്ങള്‍ ഹബ്ബില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ പ്രധാന പ്രവേശന കവാടത്തിന് വെളിയിലാണ് പാര്‍ക്ക് ചെയ്യുന്നതും. പുതുവത്സരത്തിന് എത്തുന്ന സഞ്ചാരി
കളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് കണക്കുകൂട്ടല്‍.

Tags: idukkiTouristsChristmas holidays
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

ഇടുക്കിയില്‍ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം: 8 പേര്‍ക്ക് പരിക്ക്

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.