ഇന്ത്യയിൽ കോടിക്കണക്കിന് ഉപയോക്താക്കളുള്ള രണ്ട് ഒ.ടി.ടി പ്ലാറ്റ് ഫോമുകളാണ് ഡിസ്നി+ഹോട്ട്സ്റ്റാറും റിലയൻസിന്റെ ജിയോസിനിമയും .ഇന്ത്യയിലുള്ള വിദേശ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയൊന്നാകെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളുടെ ഭാഗമായി ജിയോ സിനിമ സമീപകാലത്ത് എച്ച്.ബി.ഒ മാക്സിനെ സ്വന്തം തട്ടകത്തിലെത്തിച്ചിരുന്നു. ഹോട്സ്റ്റാറിന് സ്വന്തമായിരുന്ന ഐ.പി.എല്ലും എച്ച്.ബി.ഒ ഉള്ളടക്കങ്ങളും റിലയൻസ് കൈവശപ്പെടുത്തിയതോടെ അവരുടെ നില പരുങ്ങലിലാവുകയും ചെയ്തു.
എന്നാൽ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറും ജിയോസിനിമയും ലയിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.അതുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ റിലയൻസ്, വാൾട്ട് ഡിസ്നി കമ്പനിയുമായി നോൺ-ബൈൻഡിങ് കരാറിൽ ഒപ്പുവച്ചതായാണ് സൂചന.
റിലയൻസ്-ഡിസ്‌നി ലയനം 2024 ഫെബ്രുവരിയിൽ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു, ലയിപ്പിച്ച സ്ഥാപനത്തിന്മേൽ റിലയൻസിനാകും കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കുക. ഇടപാടുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ അനുസരിച്ച് റിലയൻസും ഡിസ്നിയും തമ്മിലുള്ള ഓഹരി വിഭജനം 1-49 ആയിരിക്കും. കരാർ പൂർത്തിയായാൽ അത് വിനോദരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ലയനമായി മാറിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: