ന്യൂദല്‍ഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്ത്വം നയിക്കുന്ന ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഏകദേശം 295-335 സീറ്റുകള്‍ ലഭിക്കുമെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസിനും അതിന്റെ ഇന്‍ഡി സഖ്യകക്ഷികള്‍ക്കും 165-205 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിച്ച് എബിപി ന്യൂസും സിവോട്ടറും നടത്തിയ സര്‍വേ.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആദ്യമായി എബിപി ന്യൂസ് സി-വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് എന്‍ഡിഎയുടെ വിജയത്തിന് സമ്പൂര്‍ണമായ പിന്തുണയാണ് നല്‍കിയത്. ദക്ഷിണേന്ത്യ ഒഴികെയുള്ള ബിഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ഐഎന്ഡിഐഎക്ക് കഴിയുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
എബിപി ന്യൂസ് സി-വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് 2024ല്‍ മോദി സര്‍ക്കാരിന്റെ തിരിച്ചുവരവ് പ്രവചിക്കുന്നു, എന്നാല്‍ സൗത്ത് ഇന്ത്യ എന്‍ഡിഎയ്ക്ക് (നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്) ഒരു വെല്ലുവിളിയായി തുടരുകയാണെന്നും പറയുന്നു. രാജ്യത്തൊട്ടാകെയുള്ള 18ലധികം മുതിര്‍ന്നവര്‍ക്കിടയില്‍ ഡിസംബര്‍ 15 മുതല്‍ ഡിസംബര്‍ 21 വരെ നടത്തിയ സി-വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പിന്റെ കണ്ടെത്തലുകളും പ്രവചനങ്ങളുമാണിത്. 543 സീറ്റുകളില്‍ 13,115 പേരില്‍ നടത്തിയ സര്‍വേയുടെ ഫലമാണിതെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
കിഴക്കന്‍ മേഖലയില്‍ 153ല്‍ 80-90 സീറ്റുകളും, വടക്കന്‍ മേഖലയില്‍ 180ല്‍ 150-160 സീറ്റുകളും, പടിഞ്ഞാറന്‍ മേഖലയില്‍ 78ല്‍ 45-55 സീറ്റുകളും, സൗത്ത് സോണിലെ 132ല്‍ 20-30 സീറ്റുകളും ബിജെപി/എന്‍ഡിഎ നേടുമെന്ന് സോണ്‍ തിരിച്ചുള്ള പ്രവചനങ്ങള്‍ കാണിക്കുന്നു. ബിജെപി/എന്‍ഡിഎ പിന്നിലുള്ള ഏക മേഖലയാണ് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്/ഐഎന്‍ഡിഐഎ 70-80 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. മറ്റ് മൂന്ന് സോണുകളായ കിഴക്ക്, വടക്ക്, പടിഞ്ഞാറില്‍ യഥാക്രമം ഐഎന്‍സി(കോണ്‍ഗ്രസ്)/ഐഎന്‍ഡിഐഎയ്ക്ക് 50-60, 20-30, 25-35, ലഭിക്കുമെന്നാണ് പ്രവചനം.
ഉത്തര്‍പ്രദേശ് (73-75), മധ്യപ്രദേശ് (27-29), ഛത്തീസ്ഗഡ് (9-11), രാജസ്ഥാന് (23-25) എന്നിങ്ങനെ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുമായും എന്‍ഡിഎ സുഖകരമായ വിജയം കൈവരിക്കും. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും ബിജെപി 22-24 സീറ്റുകള്‍ നേടുമെന്നതിനൊപ്പം 52 ശതമാനം വോട്ട് ഷെയര്‍ ലഭിക്കും. എന്നാല്‍ കോണ്‍ഗ്രസിന് തിരിച്ച് 4-6 സീറ്റുകള്‍ വരെ മാത്രാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാന (9-11 സീറ്റുകള്‍), ബിഹാര്‍ (21-23), മഹാരാഷ്ട്ര (26-28) എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസും പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കും മുന്നിലുള്ളതെന്ന് അഭിപ്രായ സര്‍വേ പറയുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് 57 ലോക്സഭാ സീറ്റുകളും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി (എഎപി) 46 സീറ്റുകളും നേടിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: