Categories: KeralaBJP

മേജര്‍ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍; സി. രഘുനാഥ് ദേശീയ കൗണ്‍സിലിലേക്ക്

സി.രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ന്യൂദല്‍ഹില്‍ വച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.

Published by

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനാകും. കണ്ണൂരില്‍ നിന്നുള്ള നേതാവ് സി. രഘുനാഥ് ദേശീയ കൗണ്‍സിലിലേക്കും എത്തും. ഇരുവരെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് നാമനിര്‍ദ്ദേശം ചെയ്തു.

സി.രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ന്യൂദല്‍ഹില്‍ വച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് അംഗത്വം നല്‍കി ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു സി.രഘുനാഥ്. ഡിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞയാഴ്ചയാണ് പാര്‍ട്ടി വിട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by