ന്യൂദല്‍ഹി : ക്രിസ്തുമസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത് ക്രൈസ്തവ സഭ മേലധ്യക്ഷന്മാരും പ്രമുഖരും. ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്നിനിടെ അറിയിച്ചു. മാര്‍പ്പാപ്പയെ കാണാന്‍ സാധിച്ച് ജിവിതത്തിലെ അസുലഭ നിമിഷമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവ സമൂഹം നല്കുന്ന സംഭാവനകള്‍ വലുതാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ക്രൈസ്തവ വിഭാഗം സജീവമായി പങ്കെടുത്തിട്ടുണ്ട്്. രാജ്യത്തിന്റെ തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്രൈസ്തവ സഭകളുടെ പിന്തുണ തുടരണം. വിരുന്നില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ദല്‍ഹിയില്‍ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുങ്ങുന്നത്. കേരളം, ദല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷ്യന്മാരും പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: