Categories: Kerala

കേരളത്തില്‍ ജെ.എന്‍.1 നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധ പക്ഷം

Published by

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വകഭേദം ഒമിക്രോണ്‍ ജെ.എന്‍.1 നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.നേരത്തെ തിരുവനന്തപുരത്ത് വൃദ്ധയ്‌ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും രോഗമുക്തി നേടി.ഒമിക്രോണിന്റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് വിദഗദ്ധര്‍ പറയുന്നത്.

ലോകത്ത് പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ വലിയ പങ്കും ജെ എന്‍.1 വകഭേദമെന്നാണ് കണക്ക്. സെപ്തംബറില്‍ അമേരിക്കയിലാണ് വൈറസിനെ ആദ്യം കണ്ടെത്തിയത്.

ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധ പക്ഷം.കൊവിഡ് സ്ഥിരീകരിച്ച ശേഷംഭേദപ്പെട്ടവരെയും, വാക്‌സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by