Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ; ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തകർത്തു, സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 02:59 pm IST
in Cricket, Sports

മുംബൈ: വിഖ്യാതമായ വാംഖഡെയിലെ പിച്ചില്‍ ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റ് 28 റണ്‍സില്‍ എറിഞ്ഞിട്ട് ഭാരതം ക്രിക്കറ്റില്‍ പുതു ചരിത്രം കുറിച്ചു. ഭാരത വനിതകള്‍ ഓസ്‌ട്രേലിയയെ ആദ്യമായി ടെസ്റ്റില്‍ തോല്‍പ്പിച്ചത് എട്ട് വിക്കറ്റിന്. ഭാരത പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകടെസ്റ്റ് മത്സരജയത്തിലൂടെ ഹര്‍മന്‍പ്രീത് കൗറും കൂട്ടരും കിരീടം സ്വന്തമാക്കി.

സ്‌കോര്‍: ഓസ്‌ട്രേലിയ- 219, 261/10(105.4); ഭാരതം- 406, 75/2(18.4)

ഇന്നലെ വാംഖഡെയിലെ ക്രീസിലെത്തുമ്പോള്‍ ഓസ്‌ട്രേലിയന്‍ വനിതളുടെ ലക്ഷ്യം ഭാരതത്തിനെതിരെ തലേന്ന് നേടിയ 46 റണ്‍സ് ലീഡ് 200ന് മുകളിലേക്ക് ഉയര്‍ത്തുക എന്നതായിരുന്നു. പക്ഷെ ഹര്‍മന്‍പ്രീത് കൗറും കൂട്ടരും അതിനേക്കാള്‍ വിദഗ്ധമായ പദ്ധതികളുമായാണ് ക്രീസിന് ചുറ്റും അണനിനിരന്നത്. വെറും മൂന്ന് മണിക്കൂര്‍ 15 മിനിറ്റില്‍ ഭാരത ക്യാമ്പ് ആസുത്രണം കൃത്യമായി നടപ്പിലാക്കി.

അഞ്ച് വിക്കറ്റിന് 233 റണ്‍സുമായി ഓസീസ് ഇന്നലെ ബാറ്റ് ചെയ്യാന്‍ തുടങ്ങി. ഒരുവശത്ത് തരക്കേടില്ലാത്ത നിലയില്‍ അന്നാബെല്‍ സതര്‍ലാന്‍ഡ് മറുവശത്ത് ഓസീസ് നിരയിലെ ബൗളിങ് ഹീറോ ആഷ്‌ലീ ഗാര്‍ഡ്‌നര്‍. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ പൂജ വസ്ത്രാകാറിലൂടെ ഭാരതത്തിന്റെ ആസുത്രണം ഫലിച്ചുതുടങ്ങി. പൂജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ഗാര്‍ഡ്‌നര്‍ ഒമ്പത് റണ്ണുമായി പുറത്തേക്ക് നടന്നു. എട്ടാം നമ്പര്‍ താരമായി ക്രീസിലെത്തിയ ജെസ് ജോനാസെനിനെ കൂട്ടുപിടിച്ച് സതര്‍ലാന്‍ഡ് പൊരുതിനോക്കി. സ്‌നേഹ് റാണയുടെ പന്തില്‍ ഓസീസിന്റെ പ്രതീക്ഷാജനകമായ വിക്കറ്റും വീണു. യാസ്തിക ഭാട്ടിയയ്‌ക്ക് ക്യാച്ച് നല്‍കി സതര്‍ലാന്‍ഡ്(28) പുറത്തേക്ക്. സ്‌നേഹിന്റെ ബ്രേക്ക് ത്രൂവില്‍ ഭാരതത്തിന് ചരിത്രത്തിലെക്കുള്ള വഴിയാണ് തെളിഞ്ഞുകിട്ടിയത്. സതര്‍ലന്‍ഡിന് പിന്നാലെ എത്തിയ അലാനാ കിങ്ങിനെ തൊട്ടടുത്ത പന്തില്‍ തന്നെ നിലംതൊടീക്കാതെ സ്‌നേഹ് റാണ ക്ലീന്‍ ബൗള്‍ഡാക്കി. ഭാരതം വിജയം മുന്നില്‍ കണ്ടു. പിന്നെ ശേഷിച്ച രണ്ട് വിക്കറ്റുകളുടെ ചടങ്ങുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയം ഓസീസ് എത്തിനിന്നത് 251 റണ്‍സില്‍. അടുത്ത രണ്ട് വിക്കറ്റ് സ്വന്തമാക്കി രാജേശ്വരി ഗെയ്‌ക്ക്‌വാദ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. നാലാം ദിനം 15.4 ഓവറില്‍ ദിവസത്തെ മൊത്തം സ്‌കോര്‍ 28 റണ്‍സെത്തുമ്പോഴേക്കു ഓസീസ് ഭാരതത്തിന് മുന്നില്‍ ഒടുങ്ങി. ആതിഥേയര്‍ക്ക് മുന്നില്‍ വെറും 75 റണ്‍സിന്റെ ലക്ഷ്യം.

കുറഞ്ഞ സ്‌കോറിലേക്ക് ബാറ്റെടുത്ത ഭാരതത്തിന് ഷഫാലി വര്‍മയെയും(നാല്) റിച്ച ഘോഷിനെ(13)യും നഷ്ടപ്പെട്ടു. സ്മൃതി മന്ദാന ആറ് ഫോറുകളുടെ അകമ്പടിയില്‍ പുറത്താകാതെ 38 റണ്‍സുമായി ടീമിനെ ചരിത്രത്തിലേക്ക് നയിച്ചു. നാലാമതായി ക്രിസിലെത്തിയ ജെമീമ റോഡ്രിഗസ് 12 റണ്‍സ് സംഭാവന ചെയ്ത് കൂടെ നിന്നു. 18.4-ാം ഓവറില്‍ ജെസ്സ് ജോനാസെനിന്റെ തലയ്‌ക്ക് മുകളിലൂടെ സ്മൃതി ഉയര്‍ത്തിയടിച്ചുവിട്ട പന്ത് അതിര്‍ത്തിവരയിലെത്തി, ഭാരത വിജയം സ്ഥിരീകരിക്കപ്പെട്ടു.

വമ്പന്‍ ടീമിനെതിരെ രണ്ടാഴ്‌ച്ചയ്‌ക്കിടെ ഭാരതം നേടുന്ന രണ്ടാമത്തെ വിജയമാണിത്. ആദ്യം ഇംഗ്ലണ്ടിനെതിരെ മത്സരത്തിന്റെ മൂന്നാം ദിനം നേടിയത് 347 റണ്‍സ്. ഇപ്പോള്‍ ഓസീസിനെതിരെ. വര്‍ഷങ്ങളുടെ അദ്ധ്വാനയും കൃത്യമായ പരിശീലനവും കൊണ്ട് നേടിയെടുത്തതാണ് ഈ മിന്നും വിജയങ്ങളെന്ന് ഭാരത നായിക ഹര്‍മന്‍പ്രീത് കൗര്‍ മത്സരശേഷം പ്രതികരിച്ചു. നാലാം ദിനം നിര്‍ണായക വിക്കറ്റെടുത്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയും ഭാരതത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ അവിചാരിതമായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ തന്റെ റോള്‍ ഗംഭീരമാക്കുകയും ചെയ്ത സ്‌നേഹ് റാണ കളിയിലെ താരമായി.

Tags: cricketwomenAustralia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.