തൃശൂര്‍ : വയനാട്ടിലേത് ആളെക്കൊല്ലി കടുവയ്ക്ക് രുദ്രന് എന്ന് പേരിട്ടു. പിടികൂടിയ കടുവ നിലവില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സയിലാണ്. വയനാട് വാകേരിയില്‍ ക്ഷീര കര്‍ഷകനെ കൊന്ന കടുവയെ കൂടുവെച്ച് പിടിച്ച് ചൊവ്വാഴ്ചയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചത്.
വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടുവ കടിച്ചുകൊന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 വയസുള്ള വയസന് കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവം നടന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലായത്.
പിടികൂടുന്നതിനിടെ കടുവയുടെ മുഖത്ത് പറ്റിയ മുറിവ് കഴിഞ്ഞ ദിവസം തുന്നിക്കെട്ടിയിരുന്നു. മൂന്നാഴ്ചയെടുക്കും മുറിവ് പൂര്‍ണമായും ഉണങ്ങാന്‍ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭക്ഷണവും വെള്ളവും മരുന്നും കഴിക്കുന്നുണ്ട്. ഒരു ദിവസം അഞ്ച് കിലോ ബീഫാണ് കടുവയ്ക്ക് ഭക്ഷണമായി നല്‍കുന്നത്. 200 കിലോയ്ക്കടുത്ത് തൂക്കമുണ്ട് 13 കാരനായ കടുവയ്ക്ക്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏഴ് പേരാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം വയനാട്ടില്‍ രണ്ട് മനുഷ്യ ജീവനകുള്‍ കടുവയെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: