ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെയാണ്.
മോദിയുടെ ക്ഷണം സ്വീകരിച്ചതായി അറിയിച്ച് ഇമ്മാനുവന്‍ മാക്രോണ്‍ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പ് ഹൃദ്യവും മോദി-മാക്രോണ്‍ ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് തെളിയിക്കുന്നതുമായിരുന്നു.
Thank you for your invitation, my dear friend @NarendraModi. India, on your Republic Day, I’ll be here to celebrate with you!
— Emmanuel Macron (@EmmanuelMacron) December 22, 2023
“താങ്കളുടെ ക്ഷണത്തിന് നന്ദി. എന്റെ പ്രിയസ്നേഹിതന്‍ നരേന്ദ്രമോദി ഞാന്‍ ഈ വരുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന് താങ്കള്‍ക്കൊപ്പമുണ്ടാകും” – ഇതാണ് ഇമ്മാ നുവല്‍ മാക്രോണ്‍ കുറിച്ചത്. നേരത്തെ മാക്രോണിനെ ക്ഷണിച്ചുകൊണ്ട് മോദി പങ്കുവെച്ച കുറിപ്പിലും എന്റെ പ്രിയസ്നേഹിതന്‍ ഇമ്മാനുവല്‍ മാക്രോണ്‍ എന്ന് അഭിസംബോധന ചെയ്തിരുന്നു.
കേന്ദ്രപൊതുതെരഞ്ഞെടുപ്പിലേക്ക് കാലൂന്നുന്ന വര്‍ഷമായ 2024ലെ പ്രധാന പൊതുച്ചടങ്ങാണ് അടുത്ത വര്‍ഷം ജനവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷം. ഹിന്ദി ഹൃദയഭൂമിയില്‍ മൂന്ന് സംസ്ഥാന നിയമസഭകളില്‍ ബിജെപിയെ അധികാലത്തിലേറ്റിയ ശേഷം അതീവകരുത്തനാണ് മോദി ഇപ്പോള്‍.തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും നരേന്ദ്രമോദിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: