ചാലക്കുടി : ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചിട്ടും നിഷ്ക്രിയരായി പോലീസ്. ഐടിഐ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനെ തുടര്‍ന്നുള്ള ആഹ്ളാദ പ്രകടനത്തിലാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേര്‍ന്ന് പൊതു നിരത്തില്‍വെച്ച് പോലീസ് ജീപ്പ് അടിച്ച് തകര്‍ത്തത്.
തുടര്‍ന്ന് ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നോതാവ് നിധിന് പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും ചാലക്കുടി സിപിഎം ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെത്തി നിധിനെ മോചിപ്പിക്കുകയായിരുന്നു. രാത്രി സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ ഡിവൈഎസ്പിയെ കൈയേറ്റം ചെയ്യുമെന്ന സ്ഥിതി വന്നപ്പോള്‍ പോലീസ് ലാത്തി വീശിയെങ്കിലും. ഇതൊന്നും കൂടാതെ പ്രതിയുമായി സംഘം കടന്നുകളയുകയായിരുന്നു. ചില നേതാക്കള്‍ പിന്തിരിപ്പിച്ചതിനാലാണ് അല്ലെങ്കില്‍ പോലീസിനുനേരേ വീണ്ടും ആക്രമണമുണ്ടാകുമായിരുന്നു. അശോകന് പ്രതിയായ നിധിനെ നിലത്ത് വീണുകിടന്ന് വട്ടംപിടിച്ച് രക്ഷിക്കുന്നന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവില്‍ ചാലക്കുടിയില്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഐടിഐക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പോലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. പോലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളില്‍ വരെ കയറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പോലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: